KERALANEWS

റെയിൽവേ മേൽപ്പാലത്തിൽ നിന്ന് യുവാക്കൾ താഴേക്ക് ചാടിയ സംഭവം; 3 പേർ കസ്റ്റഡിയിൽ; നടപടി വ്യാജ സ്വർണം നൽകി പണം തട്ടിയ കേസിൽ

ചാലക്കുടിയിൽ റെയിൽവേ മേൽപ്പാലത്തിൽ നിന്ന് യുവാക്കൾ താഴേക്ക് ചാടിയ സംഭവത്തിൽ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പുഴയിൽ ചാടിയവരെ കണ്ടെത്തിയത് പെരുമ്പാവൂരിൽ നിന്നാണ്. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത് നാദാപുരം സ്വദേശിക്ക് വ്യാജ സ്വർണം നൽകി പണം തട്ടിയ സംഭവത്തിലാണ്. പണം കൈക്കലാക്കി ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓടുന്നതിനിടയിലാണ് നാലുപേർ അപകടത്തിൽപ്പെട്ടത്.മൂന്നുപേർ പുഴയിലേക്ക് ചാടുകയും ഒരാൾ ട്രെയിൻ തട്ടി പുഴയിലേക്ക് വീഴുകയും ആയിരുന്നു. ട്രെയിൻ തട്ടിയയാൾ പെരുമ്പാവൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി ഒരു മണിയോടുകൂടിയാണ് സംഭവം നടന്നത്. റെയിൽവേ പാലത്തിലൂടെ നടന്നു പോകുന്നതിനിടെ എതിർ ദിശയിൽ ട്രെയിൻ വന്നതോടെയാണ് നാലു പേർ പുഴയിലേക്ക് ചാടിയത്.

Related Articles

Back to top button