പുരാവസ്തു വിൽപനക്കാരനെന്ന വ്യാജേന കോടികൾ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരെ ക്രൈം ബ്രാഞ്ച് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന രാസപദാർത്ഥം തന്റെ പക്കൽ വിൽപനക്കായി ഉണ്ടെന്ന് തെളിയിക്കാൻ വ്യാജ രേഖ ചമച്ചതിനാണ് കേസ്.
ഡിആർഡിഒയിലെ ശാസ്ത്രജ്ഞൻ നൽകിയെന്ന രീതിയിലാണ് മോൻസൺ രേഖ ഉണ്ടാക്കിയത്. ഇക്കാര്യം അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് ഡിആർഡിഒയ്ക്ക് കത്ത് നൽകിയിരുന്നു. ഈ അന്വേഷണത്തിലാണ് രേഖ വ്യാജമാണെന്ന് കണ്ടെത്തിയതും വ്യാജ രേഖ ചമച്ചതിന് മോൻസനെതിരെ കേസ് രജിസ്റ്റർ ചെയ്തതും. ഇതോടെ മോൻസനെതിരായ കേസുകളുടെ എണ്ണം ആറായി.