BREAKING NEWSKERALA

‘റോഡിലെ കുഴികളെ കുറിച്ച് ചോദിക്കുമ്പോള്‍ എന്റെ മനസിലെ കുഴിയടക്കാനാണ് മന്ത്രി പറയുന്നത്’: വി ഡി സതീശന്‍

മാവേലിക്കര: സംസ്ഥാനത്തെ റോഡുകളിലെ കുഴികളെച്ചൊല്ലി പ്രതിപക്ഷ നേതാവും പൊതുമരാമത്ത് മന്ത്രിയും തമ്മിലുള്ള വാക്‌പോര് മുറുകുന്നു.ഹൈക്കോടതി വരെ സര്‍ക്കാരിനെ വിമര്‍ശിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം വിമര്‍ശിക്കരുത് എന്നാണ് മന്ത്രി പറയുന്നത്. പ്രീ മണ്‍സൂണ്‍ വര്‍ക്കുകള്‍ നടന്നിട്ടില്ല. ഇപ്പോഴും ടെന്‍ഡറുകള്‍ പുരോഗമിക്കുന്നു. പോസ്റ്റ് മണ്‍സൂണ്‍ വര്‍ക്കുകളാണ് നടക്കുന്നത് റോഡിലെ കുഴികളെ കുറിച്ച് ചോദിക്കുമ്പോള്‍ എന്റെ മനസിലെ കുഴിയടക്കാനാണ് പറയുന്നത്. അരി എത്ര എന്ന് ചോദിക്കുമ്പോള്‍ പയര്‍ എത്ര എന്നാണ് മന്ത്രി പറയുന്നത്. താന്‍ ചോദിച്ച മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ വ്യക്തിഹത്യ നടത്താനാണ് മന്ത്രി ശ്രമിക്കുന്നതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker