AUTOBUSINESSBUSINESS NEWSFOUR WHEELER

റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയോര്‍ 350 മൂന്ന് നിറങ്ങളില്‍ കൂടി

കൊച്ചി : റോയല്‍ എന്‍ഫീല്‍ഡിന്റെ മെറ്റിയോര്‍ 350 സി.സി സൂപ്പര്‍നോവ റെഡ്, ഫയര്‍ ബോള്‍ ബ്ലൂ, ഫയര്‍ ബോള്‍ മാറ്റ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ലഭ്യമായി തുടങ്ങി.
നിലവിലുള്ള ഫയര്‍ബോള്‍ മോഡലില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടവയാണ് ഫയര്‍ബോള്‍ ബ്ലുവും ഫയര്‍ബോള്‍ മാറ്റ് ഗ്രീനുമെങ്കില്‍ , പ്രീമിയം ശ്രേണിയിലെ പുതിയ മോഡലാണ് സൂപ്പര്‍ നോവ റെഡ് .
മെറ്റിയോര്‍ 350 ഫയര്‍ബോള്‍ 2,05,844 രൂപ. സെല്ലാര്‍ മോഡലുകള്‍ 2,11,924 രൂപ, സൂപ്പര്‍നോവ2,22,061 രൂപ എന്നിങ്ങനെയാണ് വില.
2021ലെ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മെറ്റിയോര്‍ 350 , അറുപത് രാജ്യങ്ങളില്‍ ലഭ്യമാണ്. ലോകത്തെങ്ങും മികച്ച പ്രതീകരണമാണ് മെറ്റിയോര്‍ 350 യ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker