BREAKINGNATIONAL

ലക്ഷങ്ങള്‍ വിലയുള്ള വജ്രമോതിരവും വാച്ചും വാങ്ങാനാളില്ല, കൊലയാളികള്‍ പിടിയില്‍

മുംബൈ: 15 ലക്ഷം രൂപ വിലവരുന്ന വജ്ര മോതിരത്തിന് ആവശ്യക്കാരെ കണ്ടെത്താനായില്ല. 75 കാരന്റെ കൊലയാളികള്‍ പിടിയിലായി. മുംബൈയിലെ വിരാര്‍ സ്വദേശിയായ പെട്രോള്‍ പമ്പ് ഉടമയുടെ കൊലയാളികളാണ് ഒടുവില്‍ പിടിയിലായത്. 75കാരനായ രാമചന്ദ്ര കക്രാനി കഴിഞ്ഞ മാസമാണ് കൊല്ലപ്പെട്ടത്. പെട്രോള്‍ പമ്പ് ഉടമയുടെ കാഡ ഡ്രൈവറും സഹായിയും ചേര്‍ന്നായിരുന്നു കൊലപാതകം നടത്തിയത്. 75കാരന്റെ പക്കല്‍നിന്ന് മോഷ്ടിച്ച വജ്ര മോതിരവും വാച്ചും നേപ്പാളിലെത്തിച്ച് വില്‍ക്കാനുള്ള ശ്രമം പാളിയതോടെ രഹസ്യമായി ഉത്തര്‍ പ്രദേശിലേക്ക് തിരികെ എത്തിയ ഡ്രൈവര്‍ മുകേഷും സഹായി അനിലുമാണ് പിടിയിലായത്.
ഓഗസ്റ്റ് 26നാണ് രാമചന്ദ്ര കക്രാനിയുടെ മൃതദേഹം മുംബൈ അഹമ്മദാബാദ് ദേശീയ പാതയില്‍ നാലാസോപാരയ്ക്ക് സമീപം കണ്ടെത്തിയത്. ഓഗസ്റ്റ് 25ന് രാത്രിയില്‍ പെട്രോള്‍ പമ്പില്‍ നിന്നുള്ള വരുമാനമായ 1.48 ലക്ഷം രൂപയുമായി ഉല്‍ഹാസ് നഗറിലെ വീട്ടിലേക്ക് പോകുമ്പോഴാണ് 75കാരനെ കാണാതായത്. പെട്രോള്‍ പമ്പില്‍ നിന്ന് 75കാരനെ വീട്ടിലേക്ക് കൊണ്ട് പോയ ഡ്രൈവറെയായിരുന്നു പൊലീസ് ആദ്യമേ സംശയിച്ചിരുന്നത്. പരോളിലെ ഭീവണ്ടിക്ക് സമീപത്ത് വച്ചാണ് 75കാരനെ ഡ്രൈവറും സഹായിയും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
തൂവാല ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് ഡ്രൈവറും സഹായിയും കൊലപാതകം ചെയ്തത്. 75കാരന്റെ മരണം ഉറപ്പിച്ച ശേഷം മൃതദേഹം വഴിയില്‍ തള്ളുകയായിരുന്നു. വാഹനം ഉപേക്ഷിച്ച് ഓട്ടോയില്‍ വിരാറിലേക്കും അവിടെ നിന്ന് ബസില്‍ തലാസറിയിലേക്കും അവിടെ നിന്ന് ഗുജറാത്തിലേക്കും എത്തിയ ഇവര്‍ ഇവിടെ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ഉത്തര്‍ പ്രദേശിലെത്തിയത്. 75കാരന്റെ വജ്ര മോതിരം വില്‍ക്കാനായി ആളെ കിട്ടാതെ വന്നതാണ് ഇവരെ നേപ്പാളിലേക്ക് എത്തിച്ചത്. എന്നാല്‍ നേപ്പാളിലും മോതിരത്തിന് ആളെ കിട്ടാതെ വന്നതോടെ കൊലയാളി സംഘത്തിന് ഉത്തര്‍ പ്രദേശില്‍ നിന്ന് സഹായം നല്‍കിയിരുന്നവര്‍ പൊലീസ് പിടിയിലായത് അറിയാതെയായിരുന്നു ഇവര്‍ മടങ്ങി വരികയായിരുന്നു.
നേരത്തെ മോഷണക്കേസില്‍ ജയിലില്‍ കിടന്ന സമയത്തെ സഹതടവുകാരാണ് മുകേഷിനെ കൊലപാതകത്തിന് സഹായിച്ചത്. ചൂതാട്ടം പതിവായിരുന്ന ഇയാള്‍ അടുത്തിടെ വലിയ കടക്കെണിയിലായിരുന്നു. ഇതിന് പിന്നാലെയാണ് ജയില്‍ ഫ്രണ്ട്‌സിനോടൊപ്പം കൊലപാതകം പ്ലാന്‍ ചെയ്തത്.

Related Articles

Back to top button