BREAKING NEWSKERALALATEST

ലക്ഷദ്വീപില്‍ വിവാദ നിയമങ്ങള്‍ നടപ്പാക്കില്ല; കാന്തപുരത്തിന് അമിത് ഷായുടെ ഉറപ്പ്

കൊച്ചി: ലക്ഷദ്വീപില്‍ വിവാദ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് അമിത് ഷാ ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്
കാന്തപുരത്തെ ഫോണില്‍ വിളിച്ച് വിവാദ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊണ്ടുവന്ന നിയമങ്ങള്‍ ദ്വീപ് വാസികളുടെ ജീവിതത്തിനും സംസ്‌കാരത്തിനും ഭീഷണി ഉയര്‍ത്തുന്നതാണെന്നും കേന്ദ്രം ഇടപെടണമെന്നും ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കാന്തപുരം കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് അമിത് ഷാ കാന്തപുരത്തെ വിളിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കത്തില്‍ ഉന്നയിച്ച വിഷയങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അമിത് ഷാ പറഞ്ഞു. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പമാണ് കേന്ദ്രം. ആശങ്കകള്‍ വേണ്ടെന്നും ജനങ്ങളുടെ സംസ്‌കാരവും ജീവിത രീതിയും സംരക്ഷിക്കുന്ന രീതിയിലാകും കേന്ദ്രം നില്‍ക്കുകയെന്നും അമിത് ഷാ പറഞ്ഞു. ജനഹിതത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
കഴിഞ്ഞ ആറ് മാസത്തിനിടെ ദ്വീപില്‍ നടപ്പാക്കിയ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. ജനഹിതത്തിന് എതിരായ നിയമങ്ങള്‍ പിന്‍വലിച്ചാലേ ജനങ്ങളുടെ ആശങ്ക അകലൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button