BREAKING NEWSLATESTNATIONAL

ലഖിംപൂര്‍ കേസില്‍ അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ജഡ്ജിയെ നിയമിച്ച് സുപ്രീംകോടതി ഇന്ന് ഉത്തരവിറക്കും

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി കേസിലെ അന്വേഷണ മേല്‍നോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നതില്‍ സുപ്രീംകോടതി ഇന്ന് ഉത്തരവിറക്കും. യു.പി. സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് മേല്‍നോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയമിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.
പ്രതീക്ഷിച്ച രീതിയില്‍ അല്ല യു പി സര്‍ക്കാരിന്റെ അന്വേഷണമെന്ന് കോടതി വ്യക്തമാക്കിരുന്നു.പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജിയെയാണ് പരിഗണിക്കുന്നത് എന്ന സൂചന സുപ്രീംകോടതി നല്‍കിയിരുന്നു.
ലഖിംപുര്‍ ഖേരിയില്‍ നടന്ന സംഘര്‍ഷത്തില്‍ നാലു കര്‍ഷകര്‍ ഉള്‍പ്പടെ എട്ടു പേരാണ് മരിച്ചത്. പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിശ് കുമാര്‍ മിശ്ര വാഹനം ഓടിച്ച് കയറ്റിയെന്നാണ് കര്‍ഷകസംഘടനകളുടെ ആരോപണം. നാലു പേരെ സമരക്കാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് ബിജെപിയും ആരോപിച്ചിരുന്നു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker