ലഡാക്കിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ചൈനീസ് കമ്പനിയുമായുള്ള കരാര്‍ ഇന്ത്യ റദ്ദാക്കി. കാണ്‍പൂര്‍-ദീന് ദയാല്‍ ഉപാധ്യായ റെയില്‍വേ സെക്ഷന്റെ 417 കിലോമീറ്റര്‍ സിഗ്നലിംഗും ടെലികോം കരാറുമാണ് റദ്ദാക്കിയിരിക്കുന്നത്.
ബീജീംഗ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നല്‍ ഗ്രൂപ്പുമായി 2016ലാണ് 471 കോടിയുടെ കരാറില്‍ ഒപ്പിട്ടത്. നാല് വര്‍ഷം പിന്നിട്ടിട്ടും പദ്ധതിയുടെ 20 ശതമാനം പ്രവര്‍ത്തനമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ലോകബാങ്ക് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയിരുന്നത്.
ഗല്‍വാന്‍ താഴ്വരയില് നടന്ന സംഘര്‍ഷത്തിന് പിന്നാലെ ചൈനീസ് കമ്പനികളെ ബഹിഷ്കരണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ചൈനീസ് കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. തക്കസമയത്ത് തിരിച്ചടി നല്‍മെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനോട് പ്രതികരിച്ചത്.