KERALANEWS

മലപ്പുറം തിരുനാവായയിൽ അമ്മയേയും കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: തിരുനാവായില്‍ യുവതിയും ഒന്നര വയസ്റ്റുള്ള മകളും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുനാവായ കൊടക്കല്‍ ബന്തര്‍ കടവില്‍ താമസിക്കുന്ന പാടെത്തേ പീടിയേക്കല്‍ ഷഫീഖിന്റെ ഭാര്യ 33 വയസ്സുള്ള ആബിദ മകള്‍ ഒന്നര വയസുകാരി സഫ്‌ന ഫതും എന്നിവരെയാണ് വീടിനടുത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്.

ഇന്നലെ രാത്രിയില് ഇവരെ കാണാതായതായി വീട്ടുകാര്‍ തിരൂര്‍ സ്റ്റേഷനില്‍ പരാതി കൊടുത്തിരുന്നു. രാവിലെ വീട്ടുകാരും സമീപവാസികളും നടത്തിയ തിരച്ചിലിലാണ് ആളൊഴിഞ്ഞ പറമ്പിന് സമീപത്തെ കിണറ്റിന്‍കരയില്‍ യുവതിയുടെ ചെരിപ്പ് കണ്ടെത്തിയത്.

Related Articles

Back to top button