KERALALATEST

ലളിതകലാ അക്കാദമി കാര്‍ട്ടൂണ്‍ പുരസ്‌കാരം ദിന്‍ രാജിന്

തൃശൂര്‍: കേരള ലളിതകലാ അക്കാദമി 2019-20ലെ സംസ്ഥാന കാര്‍ട്ടൂണ്‍ പുരസ്‌കാരം ദിന്‍രാജിന്. ‘രാജാ ആന്റ് മഹാരാജ’ എന്ന ശീര്‍ഷകത്തിലുള്ള കാര്‍ട്ടൂണാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരത്തിന് അനൂപ് രാധാകൃഷ്ണനും രതീഷ് രവിയും അര്‍ഹരായി.1969ല്‍ തൃശൂരിലെ വലപ്പാടാണ് ദിന്‍രാജ് ജനിച്ചത്. ഇപ്പോള്‍ ഹാസ്യകൈരളി മാസികയില്‍ കാര്‍ട്ടൂണ്‍ വരയ്ക്കുന്ന ദിന്‍രാജ് 1985 മുതല്‍ പല പ്രസിദ്ധീകരണങ്ങളിലും കാര്‍ട്ടൂണുകള്‍ വരച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തില്‍ 2008 മുതല്‍ 2017 വരെ പങ്കെടുത്തിട്ടുള്ള അദ്ദേഹത്തിന് 2008-09ലെയും 2016-17ലെയും അക്കാദമിയുടെ ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ദിന്‍രാജ് ഇപ്പോള്‍ തൃശൂര്‍ കേന്ദ്രീകരിച്ച് ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്യുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker