KERALAENTERTAINMENTLATESTMALAYALAM

ലഹരിക്കടത്ത് കേസ്; അന്വേഷണം മലയാള സിനിമയിലേക്കും വ്യാപിക്കുന്നു,ഒരാഴ്ച തീയറ്ററിൽ ഓടാത്ത സിനിമകളുടെ നിർമാതാക്കൾ വീണ്ടും സിനിമ എടുക്കുന്നു

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ അറസ്റ്റിനു പിന്നാലെ ലഹരി ഇടപാടുകളുടെ അന്വേഷണം മലയാള സിനിമയിലേക്കും വ്യാപിപ്പിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യുറോ (എൻ.സി.ബി).

നാല് താരങ്ങളെ ചോദ്യം ചെയ്തതായും സൂചനയുണ്ട്.ബെംഗളൂരു ലഹരി കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന്‌ സിനിമയിലെ ലഹരി ഇടപാടിൽ ബന്ധമുണ്ട് എന്നാണ് എൻ.സി.ബി.യുടെ കണ്ടെത്തൽ. അനൂപ് മുഹമ്മദിനും, എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്കും മലയാള സിനിമയില്‍ ശക്തമായ ബന്ധം ഉണ്ടെന്നാണ് ഏജന്‍സിയുടെ കണ്ടെത്തൽ.

സാമ്പത്തിക ലാഭം ലഭിക്കാത്ത, തിയേറ്ററിൽ പോലും എത്താത്തതും, എത്തിയാൽ തന്നെ ഒരാഴ്ച പോലും തികച്ച് ഓടാത്തതുമായ ചിത്രങ്ങളുടെ നിർമ്മാതാക്കൾ വീണ്ടും പണം മുടക്കി പുതിയ ചിത്രങ്ങൾ എടുത്തു എന്ന കണ്ടെത്തലാണ് ഈ അന്വേഷണത്തിനു പിന്നിൽ. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ സിനിമാ മേഖലയിലേക്ക് അത്ര പരിചയസമ്പന്നരല്ലാത്ത ഒട്ടേറെ പുതിയ നിർമ്മാതാക്കൾ എത്തിയതും സംശയത്തോടെയാണ് അന്വേഷണ ഏജന്‍സികള്‍ കാണുന്നത്.

Related Articles

Back to top button