LATESTBREAKING NEWSKERALA

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ല; ആവർത്തിച്ച് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ നിലപാട് സംശയങ്ങൾക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തിൽ തെറ്റിദ്ധാരണ ഉണ്ടായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലിംഗസമത്വ യൂണിഫോം ഏർപ്പെടുത്തുന്നതിൽ സർക്കാരിന് നിർബന്ധ ബുദ്ധിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ലിംഗസമത്വ യൂണിഫോം എന്ന നിർദേശത്തിനെതിരെ മുസ്ലിം ലീഗ് അടക്കമുള്ളവർ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വിശദീകരണം. ലിംഗസമത്വ യൂണിഫോം വിഷയത്തിൽ ലീഗ് നേതാവ് ഡോ. എംകെ മുനീർ നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. ലിംഗസമത്വമെന്ന പേരിൽ സ്‌കൂളുകളിൽ മതനിഷേധത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്നായിരുന്നു ഡോ. എംകെ മുനീറിൻറെ ആരോപണം. പെൺകുട്ടികളെ പാൻറും ഷർട്ടും ധരിപ്പിക്കുന്നത് എന്തിനാണ്. പെൺകുട്ടികൾ ധരിക്കുന്ന വേഷം ആൺകുട്ടികൾക്ക് ചേരില്ലേ? ലിംഗസമത്വമല്ല, സാമൂഹ്യ നീതിയാണ് വേണ്ടതെന്നും മുനീർ പറഞ്ഞു.ലിംഗ സമത്വ യൂണിഫോമിന് വേണ്ടി വാശിപിടിക്കുന്ന മുഖ്യമന്ത്രി സാരി ധരിക്കുമോയെന്നും മുനീർ ചോദിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിനെതിരെ മുനിറിനെതിരെ വലിയ വിമർശനമുയർന്നപ്പോൾ സമസ്ത നേതാക്കളടക്കം പരസ്യ പിന്തുണയുമായി രംഗത്ത് വന്നിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker