BUSINESSBUSINESS NEWS

ലിബാസ് കണ്‍സ്യൂമര്‍ പ്രൊഡക്ട് ഇകൊമേഴ്‌സ് വെബ്‌സൈറ്റ് അവതരിപ്പിക്കുന്നു

കൊച്ചി: ലിബാസ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് വന്‍ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചു. ലിബാസ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സിന്റെ ഒരു എന്‍എസ്ഇ പ്രഖ്യാപനത്തില്‍ കമ്പനിക്ക് ഫാഷന്‍ വിഭാഗത്തില്‍ റിയാസ് ഗാന്‍ഗ്ജി ലിബാസ് എന്ന ബ്രാന്‍ഡിനു കീഴില്‍ മുംബൈ, ഡെല്‍ഹി, ദുബായ് എന്നിവിടങ്ങളില്‍ ഫ്രാഞ്ചൈസികളും സ്‌റ്റോറുകളും ഉണ്ടെന്നു ചൂണ്ടിക്കാട്ടി. ഇത് വരുന്ന മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളിലേക്ക് വിവിധ ഘട്ടങ്ങളിലായി വികസിപ്പിക്കുന്ന പ്രക്രിയയിലുമാണ്. ഓരോ ഘട്ടത്തിലും 100 സ്‌റ്റോറുകള്‍ വീതമായിരിക്കും കമ്പനി ആരംഭിക്കുക.
എഫ്എംസിജി മേഖലയിലേക്കു കടക്കുന്നതായി കമ്പനി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. പ്രതിമാസം ഏകദേശം 3000 മെട്രിക് ടണ്‍ നിര്‍മാണവും വില്‍പനയുമാണ് കമ്പനിക്കുള്ളത്. ഭറൂചിലുള്ള അത്യാധുനീക യൂണിറ്റിലാണിതു നിര്‍മിക്കുന്നത്. ഭറൂച്, ഭീവണ്ടി, മുണ്ട്ര, കോയമ്പത്തൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ സംസ്‌ക്കാരണ യൂണിറ്റുകളും വെയര്‍ഹൗസുകളും ഉള്ള കമ്പനിക്ക് ഇന്ത്യ മുഴുവന്‍ എത്തിപ്പെടാനുള്ള ശേഷിയുമുണ്ട്.
കമ്പനി ഇപ്പോള്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ പുതിയ ഡീലര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്.
ജൈവ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുവാനും അതു പാക്കു ചെയ്തു നല്‍കുവാനും ഇവ പ്രാദേശിക, വിദേശ വിപണികളില്‍ എത്തിക്കാനുമായി 15000 മുന്‍നിര ജൈവ കര്‍ഷകരുമായി കമ്പനി ധാരണയിലെത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നതനുസരിച്ച് ആരോഗ്യകരവും പോഷക സമൃദ്ധവുമായ ഉല്‍പന്നങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ശരിയായ രീതിയാണെന്നാണ് സൂചനയെന്ന് എംഡി രേഷ്മ ഗാന്‍ഗ്ജി പറഞ്ഞു.
കമ്പനിക്ക് ടാറ്റാ സാള്‍ട്ട്, കേയ, ശ്രീ ശ്രീ തത്വ, സങ്ക്‌സ്, ടെറാ ഗ്രീന്‍ എന്നീ ഉപഭോക്താക്കളാണ് റോക്ക് സോള്‍ട്ട് ബിസിനസില്‍ ഉള്ളത്. കമ്പനിയുടെ റീട്ടെയില്‍ രംഗത്തെ വൈദഗ്ദ്ധ്യം ഉപയോഗിച്ച് വിവിധ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും.
ലിബാസ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ഇന്ത്യയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള കണ്ടമ്പററി വസ്ത്രങ്ങള്‍, അനുബന്ധ സാമഗ്രികള്‍, ആഭരണങ്ങള്‍, അതുമായി ബന്ധപ്പെട്ട ഇനങ്ങള്‍ എന്നിവയിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. മധ്യ പൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ യൂണിഫോം വിതരണക്കാര്‍ കൂടിയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker