BUSINESSBUSINESS NEWS

ലുലു സിഗ്‌നേച്ചര്‍ ക്ലബ് പ്രീമിയം മെമ്പര്‍ഷിപ്പ് പദ്ധതിക്ക് തുടക്കം

കൊച്ചി : ലുലു സിഗ്‌നേച്ചര്‍ ക്ലബ് എന്ന പേരില്‍ ഉപഭോക്താക്കള്‍ക്കുള്ള
പ്രീമിയം മെമ്പര്‍ഷിപ്പ് പദ്ധതിയ്ക്ക് തുടക്കമായി. നാല് വിഭാഗങ്ങളായി തിരിച്ചുള്ള പ്രീമിയം മെമ്പര്‍ഷിപ്പ് പദ്ധതിയിലൂടെ പ്രീമിയം ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ക്കടക്കമുള്ള വിലക്കിഴിവിനൊപ്പം, അത്യാകര്‍ഷകമായ സമ്മാനങ്ങളും ഓഫറുകളും അംഗങ്ങള്‍ക്ക് നേടാനാകും.കൊച്ചി ലുലു മാളില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ ആന്‍ഡ് ഡയറക്ടര്‍ എം എ നിഷാദ്, നടി മഞ്ജു വാര്യര്‍ക്ക് ആദ്യ കാര്‍ഡ് നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു.
ക്ലാസിക്, പ്രീമിയം, ഗ്രാന്‍ഡ്, റോയല്‍ എന്നീ 4 വിഭാഗങ്ങളിലായാണ് അംഗത്വം നല്‍കുക. പതിനായിരം മുതല്‍ ഒരു ലക്ഷം വരെ വിലയുള്ള മെമ്പര്‍ഷിപ്പ് എടുക്കുന്നതിലൂടെ എല്ലാ പര്‍ച്ചേസിലും ഓരോരുത്തര്‍ക്കും ക്യാഷ് ബാക്കും സ്വന്തമാക്കാം. ഇരുനൂറ് ശതമാനം വരെ അധിക ആനുകൂല്യങ്ങള്‍ ലഭിയ്ക്കുമെന്നത് ഈ പ്രീമിയം പദ്ധതിയെ മറ്റുള്ള സമാന മെമ്പര്‍ഷിപ്പ് പദ്ധതികളില്‍ നിന്ന് വേറിട്ടതാക്കുന്നു.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്‌റ്റോര്‍, ലുലു കണക്ട്, ലുലു സെലിബ്രേറ്റ് തുടങ്ങി എല്ലാ സ്‌റ്റോറുകളിലും ഈ കാര്‍ഡിലെ ഓഫറുകള്‍ ലഭ്യമാണ്. ഇവിടങ്ങളില്‍ മെമ്പര്‍ഷിപ്പ് ഫീസിന്റെ 90 ശതമാനം വരെ ക്യാഷ്ബാക്കായി അംഗങ്ങള്‍ക്ക് ലഭിയ്ക്കും.
മാളില്‍ സൗജന്യ പാര്‍ക്കിംങ്, അണ്‍ലിമിറ്റഡ് വാലറ്റ് പാര്‍ക്കിംങ്, കുട്ടികള്‍ക്കായുള്ള ഫണ്‍ട്യൂറയിലെ പ്ലേ കാര്‍ഡ് ആനുകൂല്യം ഉ?പ്പെടെയുള്ളവ മെമ്പര്‍ഷിപ്പ് പദ്ധതിയെ വ്യത്യസ്തമാക്കുന്നു. ലുലു സിഗ്‌നേച്ചര്‍ ക്ലബിന് കീഴിലെ പദ്ധതിയിലൂടെ മാരിയറ്റ്, ഗ്രാന്‍ഡ് ഹയാത്ത്, ബോള്‍ഗാട്ടിയിലടക്കം സൗജന്യ താമസവും മറ്റ് സേവനങ്ങളില്‍ മികച്ച ഇളവുകളും ആസ്വദിയ്ക്കാനാകും

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker