BREAKING NEWSLATESTNATIONAL

ലൂഡോ കളി ജയിക്കുന്നത് കഴിവോ? ഭാഗ്യമോ? മുംബൈ ഹൈക്കോടതി തീരുമാനിക്കും

മുംബൈ: നമ്മളില്‍ പലരും ചെറുപ്പത്തില്‍ കുത്തിയിരുന്ന് കളിച്ച കളികളില്‍ ചിലതാണ് പാമ്പും കോണിയും, ലൂഡോയും. ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയുടെ ലൂഡോ ഗെയിം അടുത്തകാലത്ത് തിരിച്ചെത്തിയിരുന്നു. ലോക്ക്ഡൗണ്‍ മൂലം വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരായതോടെ ലൂഡോ ആപ്പുകള്‍ നിരവധി പേരാണ് ഡൗണ്‍ലോഡ് ചെയ്ത് ഓണ്‍ലൈന്‍ ആയി കളിയ്ക്കാന്‍ ആരംഭിച്ചത്. അതെ സമയം ലൂഡോ ഗെയിം കളിക്കുന്നവര്‍ കഴിവ് കൊണ്ടാണോ അതോ ഭാഗ്യം മൂലമാണോ വിജയിക്കുന്നത് എന്നാണ് ഇപ്പോഴത്തെ വിഷയം.
ലൂഡോ ഗെയ്മിനെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും പുതിയ വാര്‍ത്ത ഗെയിം കളിക്കുന്നവര്‍ കഴിവ് കൊണ്ടാണോ അതോ ഭാഗ്യം മൂലമാണോ വിജയിക്കുന്നത് എന്ന് മുംബൈ ഹൈക്കോടതി വിധി പറയും എന്നതാണ്. ഓണ്‍ലൈന്‍ ലൂഡോ ഗെയിം ആയ ‘ലൂഡോ സുപ്രീം’ എതിരായി കേസ് വന്നതോടെയാണ് കളി ജയിക്കുന്നത് കഴിവോ? ഭാഗ്യമോ? എന്ന ചോദ്യം ഉയര്‍ന്നത്. ലൂഡോ സുപ്രീം ഗെയിം ഉടമകളായ കാഷ്‌ഗ്രെയില്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരായി സമര്‍പ്പിച്ചിരിക്കുന്ന പരാതിയില്‍ ലൂഡോ ഗെയിം കളിച്ച് ജയിക്കുന്നത് ഭാഗ്യം എന്നാണ് എങ്കില്‍ അത് ചൂതാട്ടത്തിന്റെ പരിധിയില്‍ വരും എന്നും നിരോധിക്കണം എന്നാണ് ആവശ്യം.
ജഡ്ജിമാരായ അഭയ് ആനന്ദ്, എസ്എസ് ഷിന്‍ഡെ എന്നിവര്‍ ലൂഡോ കളി ജയിക്കുന്നത് കഴിവോ? ഭാഗ്യമോ? എന്ന കാര്യത്തില്‍ മഹാരാഷ്ട്ര ഗവണ്‍മെന്റിനോട് അഭിപ്രായം ആരാഞ്ഞതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാവും കോടതി തീരുമാനമെടുക്കുക.
അതെ സമയം ഇത്തരം കാര്യങ്ങളില്‍ കോടതി തങ്ങളുടെ സമയം ചിലവിടുന്നതിനെ വിമര്‍ശിച്ച് ധാരാളം പേരാണ് സമൂഹമാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്. 4.64 ലക്ഷത്തോളം കേസുകള്‍ ഇനിയും എടുക്കാത്ത ബോംബെ ഹൈകോടതിയിലാണ് ‘ലൂഡോ കളി ജയിക്കുന്നത് കഴിവോ? ഭാഗ്യമോ?’ എന്ന കേസും വിധിപറയാന്‍ ഇരിക്കുന്ന ജഡ്ജിയും എന്നതാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നത്. മറ്റുള്ള പ്രധാനപ്പെട്ട കേസുകളെല്ലാം മാറ്റിവച്ച് ഇതാണോ ഇത്ര അടിയന്തിരമായി കോടതി പരിശോധിക്കുന്നത് എന്നാണ് പലരുടെയും ചോദ്യം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker