BREAKING NEWSNATIONAL

ലെയ്‌സിന്റെ പാക്കറ്റ് കൊണ്ട് സാരി, ഇത് ഒര്‍ജിനലോ?

ഫ്യൂഷന്‍ ഭക്ഷണങ്ങള്‍ ഇന്റര്‍നെറ്റില്‍ ഏറെ പ്രചാരം ലഭിക്കുന്ന ഒന്നാണ്. അടിസ്ഥാനപരമായി, തികച്ചും വ്യത്യസ്തമായ ഒരിക്കലും ചേരില്ല എന്ന് കരുതുന്ന ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഫ്യൂഷന്‍ ഭക്ഷണത്തിനാണ് ഏറെ ഡിമാന്‍ഡ്. ഇത് കൂടാതെ പ്രശസ്തമായ ഇന്ത്യന്‍ വിഭവങ്ങളും പാശ്ചാത്യ വിഭവങ്ങളും ചേര്‍ത്തുണ്ടാക്കുന്ന വിഭവങ്ങളും സൈബറിടത്തില്‍ പെട്ടന്ന് വൈറലാവും.
ഇതുകൂടാതെ വിശ്വസിക്കാന്‍ പ്രയാസമുള്ളത് ഒരാള്‍ ചെയ്താലും വീഡിയോ വൈറലാവും. ഉദാഹരണത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു സ്ത്രീ തുണി ഡ്രയര്‍ ഉപയോഗിച്ച് വീട്ടില്‍ കോട്ടണ്‍ മിഠായി ഉണ്ടാക്കിയത് വൈറലായിരുന്നു. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ഒരു കോട്ടണ്‍ മിഠായി ഉണ്ടാക്കാന്‍ വസ്ത്രങ്ങള്‍ ഉണക്കുന്ന യന്ത്രം ഉപയോഗിക്കുന്ന മുഴുവന്‍ പ്രക്രിയയും ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം മിട്ടായികള്‍ ഉണ്ടാക്കാന്‍ ഡ്രയര്‍ വഴി വേണ്ടത്ര ചൂട് ലഭിക്കാത്തതിനാല്‍ വൈറലായ വീഡിയോ വ്യാജമാണെന്ന് പല ഉപയോക്താക്കളും പറഞ്ഞു.
ഇത്തരത്തില്‍ മറ്റൊരു വിഡിയോയാണ് ഇപ്പോള്‍ വിവാദവും വൈറലുമായിരിക്കുന്നത്. ഒരുപക്ഷെ ലോകത്തെ തന്നെ ഏറ്റവും വില്പനയുള്ള ഉരുളക്കിഴങ് ചിപ്‌സ് ആയിരിക്കും ലെയ്‌സ്. വിവിധ ഫ്‌ലേവറുകളില്‍ ലഭ്യമായ ലെയ്‌സ് ചിപ്‌സില്‍ നീല നിറത്തിലുള്ള പായ്ക്കറ്റില്‍ ലഭിക്കുന്ന ഇന്ത്യന്‍ മസാലയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്.
ജനപ്രിയ ലഘുഭക്ഷണത്തിന്റെ നിരവധി റാപ്പറുകള്‍ ഉപയോഗിച്ച് സാരി തയ്യാറാക്കിയിരിക്കയാണ് ‘bebadass.in’ എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ ഒരു യുവതി. നിരവധി പാക്കറ്റുകള്‍ കൂട്ടിച്ചേര്‍ത്താണ് സാരി തയ്യാറാക്കിയിരിക്കുന്നത്. അറ്റങ്ങളില്‍ ലെയ്‌സ് പായ്ക്കറ്റില്‍ നീല നിറവും മറ്റുള്ള ഇടങ്ങളില്‍ പായ്ക്കറ്റിന്റെ അകത്തുള്ള സില്‍വര്‍ നിറവും കാണാവുന്ന വിധത്തിലാണ് ലെയ്‌സ് സാരി ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഈ വിഡിയോയും വ്യാജമാണ് എന്ന രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 130സലധികം വ്യൂകളും 5,900 ലൈക്കുകളും നേടി ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കളില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് വീഡിയോയ്ക്ക്.
‘ഒരു കടുത്ത സാരി പ്രേമിയും ഒരു കലാകാരനും എന്ന നിലയില്‍, ഇത് കാണുമ്പോള്‍ എനിക്ക് തീര്‍ത്തും വെറുപ്പ് തോന്നുന്നു. ആളുകള്‍ ഇക്കാലത്ത് കലയുടെ പേരില്‍ എല്ലാത്തരം വിഡ്ഢിത്തങ്ങളിലും മുഴുകുന്നു’ എന്നാണ് ഒരാളുടെ കമന്റ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker