കൊച്ചി: പ്രിന്റൗട്ട്, ഫോട്ടോകോപ്പി ബിസിനസ് ഉടമകളുടെ വലിയ തോതിലുള്ള പ്രിന്റിങ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി എച്ച് പി പുതിയ ലേസര്‍ ജെറ്റ് പ്രോ എംഎഫ്പി 4104 പ്രിന്ററുകള്‍ പുറത്തിറക്കി. മൂന്ന് വര്‍ഷത്തെ വാറണ്ടിയുള്ള പ്രിന്ററില്‍ സ്‌കാനിങ്, കോപ്പിയിങ് എന്നിവയും ഉണ്ട്.
മിനിറ്റില്‍ 40 പേജുകള്‍ പ്രിന്റ് ചെയ്യാന്‍ കഴിയും. ഡ്യൂപ്ലെക്സ് പ്രിന്റിങും സിംഗിള്‍ പാസ് ഡ്യുവല്‍ സൈഡ് സ്‌കാനിങും ഉളളതിനാല്‍ പേപ്പര്‍ ഉപയോഗവും ചെലവും കുറക്കാന്‍ കഴിയും. ഒരു മാസം 80,000 പേജുകളുടെ ഡ്യൂട്ടി സൈക്കിളും 9800 പേജ് വരെ ടോണര്‍ മികവും നല്‍കുന്നു. ഡ്യുവല്‍ ബാന്‍ഡ് വൈ ഫൈ, ബ്ലൂ ടൂത്ത്, എച്ച് പി സ്മാര്‍ട്ട് ആപ്പ്, സ്മാര്‍ട്ട് അഡ്വാന്‍സ് സ്‌കാനിങ് എന്നിവയും ഉണ്ട്. ബിസിനസുകാര്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തില്‍ താങ്ങാനാവുന്ന വിലയിലാണ് പുതിയ പ്രിന്റര്‍ ശ്രേണി പുറത്തിറക്കിയതെന്ന് എച്ച് പി ഇന്ത്യ മാര്‍ക്കറ്റ് പ്രിന്റിങ് സിസ്റ്റംസ് സീനിയര്‍ ഡയറക്ടര്‍ സുനീഷ് രാഘവന്‍ പറഞ്ഞു. എച്ച് പി ലേസര്‍ ജെറ്റ് പ്രോ എംഎഫ്പി 4104 ഡിഡബ്ല്യു, എഫ് ഡി എന്‍ , എഫ്ഡിഡബ്ല്യു എന്നിവയാണ് ഈ സീരീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യഥാക്രമം 43,028, 45,717, 48,407രൂപ. എന്നിങ്ങനെയാണ് ഇവയുടെ വില. എച്ച് പി ഇ സ്റ്റോര്‍ വഴിയും അംഗീകൃത പങ്കാളികള്‍ വഴിയും പ്രിന്ററുകള്‍ ലഭ്യമാണ്.