ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഐസിസി ചില പരിഷ്കാരങ്ങൾ നടത്തിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. കോവിഡിന്റെ പശ്ചാത്തലത്തിൽ നിരവധി മത്സരങ്ങൾ നഷ്ടമായതാണ് പോയിന്റ് സമ്പ്രദായം പരിഷ്കരിക്കാൻ ഐസിസി തീരുമാനിച്ചത്.
മുന്‍ ഇന്ത്യന്‍ നായകന് അനില്‍ കുംബ്ലെ അധ്യക്ഷനായ ഐസിസി ക്രിക്കറ്റ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് പോയിന്റ് സമ്പ്രദായത്തിൽ മാറ്റം കൊണ്ടുവന്നത്. പോയിന്റുകളുടെ ശതമാന കണക്ക് നോക്കിയാണ് ഇപ്പോൾ പട്ടിക പ്രസിദ്ധീകരിക്കുന്നത്. നേരത്തെ പോയിന്റ് മാത്രം അടിസ്ഥാനപ്പെടുത്തിയായിരുന്നു ഇത്. പൂര്‍ത്തിയായ മത്സരങ്ങളുടെ എണ്ണവും നേടിയ പോയിന്റും ശതമാനക്കണക്കിലാക്കിയാണ് റാങ്കിങ് തീരുമാനിക്കുന്നത്.
480 പോയിന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്തും 360 പോയിന്റുള്ള ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തുമാണ് ഇപ്പോൾ. ഇന്ത്യ നാല് ടെസ്റ്റ് പരമ്പരകൾ കളിച്ചപ്പോൾ ഓസ്ട്രേലിയ കളിച്ചത് മൂന്ന് പരമ്പര മാത്രം. മൂന്ന് പരമ്പര കളിച്ച ഓസീസ് ഏഴ് ജയം നേടിയിട്ടുണ്ട്. ഇന്ത്യയ്ക്കാകട്ടെ നാല് പരമ്പരകളിൽ നിന്നാണ് ഏഴ് ജയം. ഇതോടെ പോയിന്റ് ശതമാന കണക്കിൽ ഓസീസ് ഇന്ത്യയെ മറികടന്നു. ഇന്ത്യയുടെ പോയിന്റ് ശതമാനം 75 ആണ്. ഓസ്ട്രേലിയക്ക് 82.2 ശതമാനമുണ്ട്.
നാല് ടെസ്റ്റ് പരമ്പരകളിൽ നിന്ന് 480 പോയിന്റുള്ള ഇംഗ്ലണ്ടാണ് ഇപ്പോൾ റാങ്കിങ്ങിൽ മൂന്നാമത്. മൂന്ന് ടെസ്റ്റ് പരമ്പരകളിൽ നിന്ന് 360 പോയിന്റുള്ള ന്യുസിലൻഡ് നാലാം സ്ഥാനത്താണ്. ഇംഗ്ലണ്ടിന്റെ പോയിന്റ് ശതമാനം 60.83 ആണ്, ന്യുസിലൻഡിന്റെ പോയിന്റ് ശതമാനം വെറും 50 മാത്രവും.