തിരുവനന്തപുരം: ലൈംഗിക അതിക്രമ കേസില്‍ നടന്‍ ജയസൂര്യ ഇന്ന് പൊലിസ് സ്റ്റേഷനില്‍ ഹാജരാകും. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ജയസൂര്യ ലൈംഗിക അതിക്രമം നടത്തിയെന്നാണ് കൊച്ചി സ്വദേശിയായ നടിയുടെ പരാതി. 2008 ല്‍ നടന്ന സംഭവത്തിലാണ് കന്റോണ്‍മെന്റ് പൊലിസ് കേസെടുത്തത്. ഈ കേസില്‍ ജയസൂര്യക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ ഹാജരായാല്‍ അറസ്റ്റ് ചെയ്ത ജാമ്യത്തില്‍ വിടണമെന്നാണ് കോടതി നിര്‍ദ്ദേശം. ഇന്ന് പത്ത് മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ കന്റോണ്‍മെന്റ് എസ് എച്ച് ഒക്ക് മുന്നില്‍ ഹാജരാകണമെന്നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതനുസരിച്ചാകും ജയസൂര്യ എത്തുക.
86 Less than a minute