BREAKING NEWSLATESTNATIONAL

ലൈംഗികാസക്തിക്കുള്ള മരുന്ന് കുത്തിവെച്ച് 16കാരിയെ അയല്‍ക്കാരന്‍ വര്‍ഷങ്ങളോളം പീഡിപ്പിച്ചു, സഹായം ചെയ്തത് ഭാര്യ തന്നെ

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എട്ട് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചതിനും തട്ടിക്കൊണ്ടുപോയതിനും നാലുപേരേ മുംബൈ അംബോലി പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അയല്‍ക്കാരനെയും ഇയാളുടെ ഭാര്യയെയുമാണ് പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ബന്ധുക്കളായ രണ്ടുപേരെയും പിടികൂടിയിട്ടുണ്ട്.
അന്ധേരി സ്വദേശിയും ജൂനിയര്‍ കോളേജ് വിദ്യാര്‍ഥിനിയുമായ 16കാരിയാണ് എട്ട് വര്‍ഷത്തോളം ക്രൂരമായ ലൈംഗിക പീഡനത്തിനിരയായത്. അയല്‍ക്കാരനാണ് പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചിരുന്നത്. ലൈംഗികാസക്തി വര്‍ധിക്കാനുള്ള മരുന്ന് കുത്തിവെച്ചും ഇത്തരത്തിലുള്ള ഗുളികകള്‍ നിര്‍ബന്ധിച്ച് നല്‍കിയുമാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നത്. ഇയാളുടെ ഭാര്യയുടെ അറിവോടെയായിരുന്നു ഇതെല്ലാം നടന്നിരുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളും ഇവര്‍ പകര്‍ത്തിയിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ എട്ടുവര്‍ഷമായി പീഡനം തുടര്‍ന്നിരുന്നതായാണ് പെണ്‍കുട്ടിയുടെ മൊഴി.
നിരന്തരമായ ഉപയോഗം കാരണം ലൈംഗികാസക്തി വര്‍ധിപ്പിക്കാനുള്ള ചില മരുന്നുകള്‍ക്ക് പെണ്‍കുട്ടി അടിമപ്പെട്ടിരുന്നു. ക്രമേണ ഇത് പെണ്‍കുട്ടിയെ വിഷാദത്തിലേക്ക് തള്ളിവിട്ടു. ഇതിനിടെയാണ് സഹായം തേടി ഉത്തര്‍പ്രദേശിലുള്ള കസിനെ ബന്ധപ്പെട്ടത്. തുടര്‍ന്ന് ബന്ധുവായ 19കാരന്‍ പെണ്‍കുട്ടിയെ ഉത്തര്‍പ്രദേശിലേക്ക് കടത്തിക്കൊണ്ടുപോവുകയും ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയുമായിരുന്നു. ഇതിനിടെ ഇവരുടെ വിവാഹം നടത്താന്‍ 19കാരന്റെ പിതാവ് തീരുമാനിച്ചു. പെണ്‍കുട്ടിയെ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ച് പെണ്‍കുട്ടിയുടെ കുടുംബത്തില്‍നിന്ന് കൂടുതല്‍ പണം വാങ്ങാമെന്നായിരുന്നു ഇയാളുടെ കണക്കുക്കൂട്ടല്‍. എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയതോടെ ഇയാളടക്കം കുടുങ്ങുകയായിരുന്നു.
16 വയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചാണ് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പകാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് സംഘം ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും വ്യാപകമായ തിരച്ചില്‍ നടത്തി. കഴിഞ്ഞദിവസം അമേഠിയില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തുകയും ചെയ്തു. ഇവിടെനിന്നാണ് പെണ്‍കുട്ടിയുടെ ബന്ധുവായ 19കാരനെയും ഇയാളുടെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയില്‍നിന്ന് 27 പേജുകളുള്ള ഒരു കുറിപ്പ് കണ്ടെടുത്തതോടെയാണ് അയല്‍ക്കാരന്റെ പീഡനവിവരം പുറത്തറിയുന്നത്. താന്‍ ഇത്രയുംകാലം അനുഭവിച്ച പീഡനങ്ങളാണ് മാതാപിതാക്കള്‍ക്കായി എഴുതിയ ഈ കുറിപ്പില്‍ പെണ്‍കുട്ടി വിശദീകരിച്ചിരുന്നത്. തുടര്‍ന്ന് പോലീസ് സംഘം ഇതേക്കുറിച്ച് മൊഴിയെടുക്കുകയും അയല്‍ക്കാരായ ദമ്പതിമാരെ പിടികൂടുകയുമായിരുന്നു. അതേസമയം, തങ്ങള്‍ക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ ദമ്പതിമാര്‍ നിഷേധിച്ചിട്ടുണ്ട്. നാല് പ്രതികളും നിലവില്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker