ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന് നിരവധി ആരോപണങ്ങളും വെളിപ്പെടുത്തലുകളുമാണ് മലയാള ചലച്ചിത്ര നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ ഉയര്‍ന്നത്. ആരോപണവിധേയര്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയുമാണ്. ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടി ഹണി റോസ്.
ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഹണി റോസ് മാധ്യമങ്ങളോടു പ്രതികരിച്ചത്. സിനിമയില്‍ ലൈംഗിക ചൂഷണം നടത്തിയവര്‍ ശിക്ഷിക്കപ്പെടണമെന്ന് അവര്‍ വ്യക്തമാക്കി.
‘മലയാള സിനിമയില്‍ ലൈംഗിക ചൂഷണം നടത്തിയവര്‍ ശിക്ഷിക്കപ്പെടണം. നിയമം അനുശാസിക്കുന്ന ശിക്ഷ തന്നെ അവര്‍ക്കു ലഭിക്കണം. അതൊക്കെ വരട്ടേ, നടപടികള്‍ പുരോഗമിക്കുകയാണല്ലോ. ഞാന്‍ അഭിനയിച്ച സെറ്റുകളില്‍ ആരും ചൂഷണം നേരിട്ടതായി അറിയില്ല’. ഹണി റോസ് പറഞ്ഞു.
53 Less than a minute