കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടനും എം.എല്‍.എയുമായ മുകേഷിനെതിരേ കേസ്. കൊച്ചി മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഏറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു.
ഐ.പി.സി. 354-ാം വകുപ്പ് ചുമത്തിയാണ് മുകേഷിനെതിരേ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയില്‍ സംസാരിച്ചുവെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.
എം. എം.എല്‍.എ. രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളും സാമൂഹിക, സാംസ്‌കാരിക രംഗത്തെ ഇടപെടലുകളും പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കുന്നു.ബുധനാഴ്ച മുകേഷിന്റെ ഓഫീസിലേക്ക് ആര്‍.വൈ.എഫ്., മഹിളാമോര്‍ച്ച, യു.ഡി.എഫ്. എന്നിവയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടന്നു. ആര്‍.വൈ.എഫ്. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. സാംസ്‌കാരികകേരളത്തിലെ രാഷ്ട്രീയമാലിന്യമാണ് മുകേഷ് എന്നായിരുന്നു യു.ഡി.എഫ്. മാര്‍ച്ച് ഉദ്ഘാടനംചെയ്ത മുന്‍ എം.എല്‍.എ. ഷാനിമോള്‍ ഉസ്മാന്റെ വിമര്‍ശനം. ഇതിനുപുറമേ പാര്‍ട്ടിതലത്തിലും അദ്ദേഹത്തിനെതിരേ രൂക്ഷവിമര്‍ശനമുയരുന്നുണ്ട്.
മന്ത്രി വീണാ ജോര്‍ജ് നേരത്തേ ചാനലിനുവേണ്ടി മുകേഷിന്റെ മുന്‍ഭാര്യ സരിതയെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. അതില്‍ മുകേഷ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിനെപ്പറ്റി വിശദമായി പറയുന്നുണ്ട്. മുകേഷിന്റെ അച്ഛന്‍ ഒ.മാധവന്‍ പറഞ്ഞതുകൊണ്ടുമാത്രമാണ് പരാതിപ്പെടാതിരുന്നതെന്നും സരിത പറയുന്നുണ്ട്. ഇതും മുകേഷിനെതിരേയുള്ള ആയുധമായി നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നുണ്ട്.
മുകേഷ് എം.എല്‍.എ.സ്ഥാനം രാജിവെക്കണമെന്ന് കെ. അജിത ആവശ്യപ്പെട്ടു. സി.പി.െഎ. ദേശീയ സെക്രട്ടേറിയറ്റംഗം ആനിരാജയും മുകേഷിനെതിരേ രംഗത്തെത്തിയിരുന്നു. അതോടൊപ്പം എഴുത്തുകാരി സാറാ ജോസഫിന്റെ നേതൃത്വത്തില്‍ 100 സ്ത്രീപക്ഷചിന്തകര്‍ ഒപ്പിട്ട് പ്രസ്താവനയിറക്കിയിട്ടുണ്ട്.
55 1 minute read