സിനിമയിലും സീരിയലിലും അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ ആരോപണവിധേയനായ പ്രൊഡക്ഷൻ കൺട്രോളർ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം സ്വദേശിയായ ഷാനു ഇസ്മയിലാണ് മരിച്ചത്. 2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
കൊച്ചി എം ജി റോഡിലെ ഒരു ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ കമിഴ്ന്നുകിടക്കുന്ന രീതിയിലാണ് കണ്ടെത്തിയത്. ഷാനുവും മറ്റൊരു സീരിയൽ സംവിധായകനും 11ാം തിയതിയാണ് ഇവിടെ മുറിയെടുത്തത്. മറ്റുള്ളവർ ഇവിടെ നിന്ന് മുമ്പ് തന്നെ മടങ്ങിയെങ്കിലും ഷാനു ഹോട്ടലിൽ തുടരുകയായിരുന്നു.
ഷാനുവിന്റെ ശരീരത്തിൽ മുറിവുകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ലൈംഗികാതിക്രമ പരാതിയിൽ ഷാനുവിനെതിരെ മ്യൂസിയം പോലീസ് മുൻപ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.