കോവിഡ് മഹാമാരിക്കിടയിലും വന്യമായ ഒത്തുചേരലുകള്‍ എങ്ങനെ നടക്കുന്നു എന്ന് വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തക. ഒരു സ്വിംഗേഴ്സ് ക്ലബില്‍ ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ട് അഭിമുഖം നടത്തിയെന്നാണ് യുവതിയായ മാധ്യമപ്രവര്‍ത്തക വെളിപ്പെടുത്തുന്നത്. ഡെന്മാര്ക്കിലെ മാധ്യമപ്രവര്‍ത്തകയായ ലൂയിസ് ഫിഷര്‍ എന്ന യുവതിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. റേഡിയോ 4 എന്ന മാധ്യമത്തിന് വേണ്ടിയായിരുന്നു യുവതി ലൈംഗിക ബന്ധത്തിനിടെ ഇന്റര്‍വ്യൂ നടത്തിയത്. പിന്നീട് റേഡിയോ ഇത് സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.
ലൂയിസ് ഫിഷര്‍ കോപ്പന്‍ഹേഗന്‍ സമീപമുള്ള ഇഷോജിലെ സ്വിംഗ്ലാന്റ് സന്ദര്‍ശിച്ചത് ഈ വര്‍ഷം ആദ്യമാണ്. കോവിഡ് 19 നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനാല്‍ ക്ലബ് വീണ്ടും തുറക്കുന്നതിനെക്കുറിച്ച് റിപ്പോര്ട്ടുചെയ്യാനായിരുന്നു യുവതി ഇവിടെ എത്തിയത്. അതിന് ശേഷം 26കാരനായ യുവാവുമൊത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ഈ സമയം അയാളോട് യുവതി ചില ചോദ്യങ്ങള്‍ ചോദിക്കുകയും അവ റെക്കോഡ് ചെയ്ത് റേഡിയോയില്‍ സംപ്രേക്ഷണം ചെയ്യുകയുമായിരുന്നു.
മാര്‍ച്ചില്‍ ഒരു പ്രഭാത റേഡിയോ 4 ഷോയ്ക്കിടെ സംപ്രേഷണം ചെയ്ത ക്ലിപ്പ് പിന്നീട് ട്വിറ്ററില്‍ പങ്കുവെക്കുകയുമായിരുന്നു. ലൈംഗിക ബന്ധത്തിനിടയിലെ ശബ്ദങ്ങള്‍ പോലും എഡിറ്റ് ചെയ്ത് മാറ്റാതെയായിരുന്നു ആ അഭിമുഖം സംപ്രേക്ഷണം ചെയ്തതെന്ന് ബ്രിട്ടീഷ് പത്രമായ ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റേഡിയോ 4 ഇതിന് അടിക്കുറിപ്പ് നല്കി: ‘മുന്നറിയിപ്പ്: ഞങ്ങളുടെ റിപ്പോര്‍ട്ടറിനും അതിഥിക്കും ഇത് ചൂടും നനവും നല്കി.’ അഭിമുഖത്തില്‍ ഡാനിഷ് ഭാഷയില്‍, ലൂയിസ് ചോദിക്കുന്നത് ഇങ്ങനെ: ‘നിങ്ങള്‍ ഇപ്പോള്‍ എന്താണ് ചെയ്യുന്നത്?’ മുമ്പ് ഒരു സ്വിംഗേഴ്സ് ക്ലബ് പരീക്ഷിച്ചിട്ടില്ലാത്ത ഒരു സുന്ദരിയായ സ്ത്രീയെ നോക്കുകയാണെന്ന് പുരുഷന് മറുപടി നല്കുന്നു.
ലൂയിസ് മണിക്കൂറുകളോളം തന്റെ പങ്കാളികളുമായി ചാറ്റ് ചെയ്തെങ്കിലും കുറച്ച് ഭാഗങ്ങള്‍ മാത്രമാണ് സംപ്രേക്ഷണം ചെയ്തത്. താന്‍ ഇത്തരം പാര്‍ട്ടികള്‍ ഇഷ്ടപ്പെടുന്നു എന്ന് യുവാവ് മാധ്യമ പ്രവര്‍ത്തകയോട് പറയുന്നു. പാര്‍ട്ടികളില്‍ നല്ല ഭക്ഷണവും മികച്ച ലൈംഗിക സുഖവും ലഭിക്കും. പാര്‍ട്ടി ശരിക്കും എങ്ങനെയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തുന്നു. ആദ്യം ബാറില്‍ നിന്നും ഒരു ഗ്ലാസ് ബിയര്‍ കുടിക്കുന്നു. അതിന് ശേഷം പങ്കാളിയായി എത്തുന്നയാള്‍ കിടപ്പറയിലേക്ക് ക്ഷണിച്ചു. ‘ഇത് ഒരു മുറിയുടെ നടുവിലുള്ള ഒരു വലിയ കിടക്കയാണ്, അവര്‍ എന്നെ മുകളിലേക്ക് ക്ഷണിച്ചു. ഒരു സ്വിംഗര്‍ ക്ലബില്‍ എന്തുചെയ്യണമെന്ന് എന്നെ കാണിക്കാന്‍ അവര്‍ ആഗ്രഹിച്ചു, തുടര്‍ന്ന് അവര്‍ എന്റെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ തുടങ്ങി.’
അഭിമുഖത്തിനിടയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താന്‍ പദ്ധതിയിട്ടിരിന്നില്ലെന്നും യുവതി പറയുന്നു. ‘എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ സ്വാഭാവികമാണ്. എല്ലാവര്ക്കും പ്രവേശനമില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ഒരു ഉള്‍ക്കാഴ്ച നല്‍കുന്നത് എന്റെ ജോലിയുടെ ഭാഗമാണ്.’ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ആദ്യം വിമുഖത കാണിച്ച അതിഥികളെ താന്‍ തന്റെ വരുതിയില്‍ കൊണ്ടുവരികയായിരുന്നെന്നും യുവതി പറയുന്നു. റേഡിയോ സ്റ്റേഷനില്‍ നിന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും ലൂയിസ് ഫിഷര്‍ പറയുന്നു.