KERALALATEST

ലൈഫ് മിഷൻ കോഴ ഇടപാട് കേസ് : എം. ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലൈഫ് മിഷൻ കോഴ ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് നേരത്തെ പിന്മാറിയിരുന്നു. ഹര്‍ജി ജസ്റ്റിസ് കൗസറിന്റെ ബെഞ്ചില്‍ നിലനില്‍ക്കില്ലെന്ന ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറലിന്റെ വാദം അംഗീകരിച്ചായിരുന്നു പിന്മാറ്റം.

ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി ശിവശങ്കര്‍ നല്‍കിയ ഹര്‍ജി യഥാര്‍ഥമാണെന്ന് കരുതുന്നതായും, മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ നിന്ന് അക്കാര്യം വ്യക്തമാണെന്നും അന്ന്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മെഡിക്കല്‍ രേഖകളില്‍ സംശയമുള്ളതായാണ് ഇ ഡി നിലപാട്. നേരെത്തെ ആരോഗ്യ കാരണം ചൂണ്ടികാട്ടി ജാമ്യം നേടിയ ശേഷം സര്‍വീസില്‍ നിന്ന് വിരമിക്കും വരെ ഓഫിസില്‍ പോയിരുന്നതായും ഇ ഡിചൂണ്ടികാട്ടിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ അഞ്ച് മാസമായി ജയിലില്‍ കഴിയുന്നുവെന്ന് ചൂണ്ടികാട്ടിയുള്ള ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയുടെ പരിഗണിച്ചേക്കും. ഈ മാസം പന്ത്രണ്ടിന് ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഈ മാസം ഏഴാം തിയതി കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി പറഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരി 14 നാണ് ശിവശങ്കര്‍ അറസ്റ്റിലായത്. ഇതിന് ശേഷം ജാമ്യാപേക്ഷയുമായി ശിവശങ്കര്‍ കൊച്ചിയിലെ പ്രത്യേക ഇ ഡി കോടതിയിലും ഹൈക്കോടതിയിലും എത്തിയിരുന്നെങ്കിലും ഇവയെല്ലാം തളളിയിരുന്നു. ഇതിന് ശേഷമാണ് ശിവശങ്കര്‍ കഴിഞ്ഞ ഏപ്രിലില്‍ സുപ്രീംകോടതിയില്‍ ജാമ്യ ഹര്‍ജിയുമായി എത്തിയത്. ചികിത്സക്കായി ഇടക്കാല ജാമ്യം വേണമെങ്കില്‍ ഹൈക്കോടതിയെ സമീപ്പിക്കാൻ ആദ്യമെ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച്‌ ശിവശങ്കര്‍ നല്‍കിയ ഇടക്കാല ജാമ്യാപേക്ഷയാണ് ഹൈക്കോടതിയുടെ പരിഗണനക്ക് ഇന്ന് എത്തുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker