BREAKINGKERALA

ലൈസന്‍സ് അന്നേദിവസം അച്ചടിക്കും; ആര്‍.സി. കാത്തിരിപ്പ് തുടരും

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡ് വിതരണത്തിലെ കുടിശ്ശിക തീര്‍ന്നു. ഒരോ ദിവസത്തെയും ഡ്രൈവിങ് ലൈസന്‍സുകള്‍ അടുത്തദിവസം അച്ചടിച്ച് വിതരണംചെയ്യുന്ന വിധത്തില്‍ കുടിശ്ശിക ഒഴിവായി.
അതേസമയം, നാലരലക്ഷം വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍.സി) വിതരണം ചെയ്യാനുണ്ട്. പെറ്റ് ജി കാര്‍ഡ് (ആര്‍.സി.) തയ്യാറാക്കാന്‍ കരാര്‍ ഏറ്റെടുത്തിരുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ടി.ഐ. പാലക്കാടിന് അച്ചടിക്കൂലി കുടിശ്ശിക വന്നതോടെയാണ് പ്രിന്റിങ് നിര്‍ത്തിവെച്ചത്.
14.62 കോടി രൂപ നല്‍കാനുണ്ട്. മുന്നറിയിപ്പില്ലാതെ പ്രിന്റിങ് നിര്‍ത്തിവെച്ചതില്‍ പ്രതിഷേധിച്ച് കരാര്‍ കമ്പനിയെ ഒഴിവാക്കി ലൈസന്‍സും ആര്‍.സി.യും നേരിട്ട് അച്ചടിക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. കരാര്‍ റദ്ദാക്കാനുള്ള നടപടി ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല.
മോട്ടോര്‍വാഹനവകുപ്പ് സ്വന്തമായി കാര്‍ഡുകള്‍ അച്ചടിച്ച് വിതരണം ചെയ്യാന്‍ തീരുമാനിച്ചെങ്കിലും നടപ്പായില്ല. ഇതിന്റെ കരാര്‍ നടപടികളിലേക്ക് കടന്നിട്ടില്ല. പണമടച്ച് ആവശ്യപ്പെടുന്നവര്‍ക്കുമാത്രം കാര്‍ഡ് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. കാര്‍ഡ് ആവശ്യമുള്ളവര്‍ക്കുമാത്രം പണമടയ്ക്കാന്‍ കഴിയുന്ന വിധത്തില്‍ സോഫ്റ്റ്വേറില്‍ ക്രമീകരണം ഏര്‍പ്പെടുത്തേണ്ടതുണ്ട്.
പെര്‍മിറ്റുള്‍പ്പെടെ പല ആവശ്യങ്ങള്‍ക്കും ആര്‍.സി.യുടെ അസല്‍ പകര്‍പ്പ് ഇപ്പോഴും ആവശ്യമാണ്.

Related Articles

Back to top button