BUSINESSBUSINESS NEWSMOBILETECH

ലോകത്തിലെ ഏറ്റവും വേഗത്തില്‍ ചാര്‍ജാവുന്ന ഫോണുമായി റിയല്‍മി

കൊച്ചി: ലോകത്തില്‍ ഏറ്റവും വേഗതയില്‍ ചാര്‍ജാവുന്ന സ്മാര്‍ട്ട് ഫോണും പുതിയ എയര്‍ബഡ്‌സും സ്മാര്‍ട്ട് ടിവിയും പാഡ്മിനിയും വിപണിയിലിറക്കി റിയല്‍മി. 150വോട്‌സ് അള്‍ട്രാ ഡാര്‍ട്ട് ചാര്‍ജുമായി റിയല്‍മി ജിടി നിയൊ 3 ആണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ ചാര്‍ജിങ് ഫോണ്‍. അഞ്ചു മിനിറ്റിനകം 50 ശതമാനത്തോളം ചാര്‍ജ് ചെയ്യപ്പെടുന്നു എന്നതാണ് ജിടി നിയൊ3 യുടെ പ്രത്യേകത. 8100 5ജി പ്രൊസസര്‍, റിയല്‍മിയുടെ ആദ്യ ഡെഡിക്കേറ്റഡ് ഡിസ്‌പ്ലേ പ്രൊസസര്‍, 120ഹെഡ്‌സ് അമോലെഡ് അള്‍ട്ര സ്മൂത്ത് ഡിസ്‌പ്ലേ, 94.2% സ്‌ക്രീന്റ്റുബോഡി ഡിസ്‌പ്ലേ, സോനി ഐഎംഎക്‌സ്766 സെന്‍സറുള്ള വൈഡ് ആങ്കിള്‍ ട്രിപ്പിള്‍ ക്യാമറ തുടങ്ങിയവ ജിടി നിയൊ3യുടെ പ്രത്യേകതകളാണ്. ലോകത്തിലെ ആദ്യ വയര്‍ലെസ് ബെര്‍സ്റ്റ് സാങ്കേതികത, 4500 എംഎഎച്ച് ബാറ്ററി, ആകര്‍ഷകമായ റേസിങ് സ്‌്രൈടപ് രൂപകല്‍പ്പന തുടങ്ങിയവയും ഫോണിന്റെ സവിശേഷതകളാണ്. നൈട്രൊ ബ്ലൂ, സ്പ്രിന്റ് വൈറ്റ്, അസ്ഫാള്‍ട്ട് ബ്ലാക്ക് വര്‍ണങ്ങളില്‍ ലഭ്യമായ നിയൊ 3ക്ക് 80വോട്‌സ്, 150 വോട്‌സ് വൈവിധ്യങ്ങളുണ്ട്. 12ജിബിഃ256ജിബി ഫോണിന് 42,999 രൂപയും 8ജിബിx128ജിബിക്ക് 29,999 രൂപയും 8ജിബിx256ജിബിക്ക് 31,999 രൂപയുമാണ് വില. റിയല്‍മി.കോം, ഫഌപ്കാര്‍ട്ട് തുടങ്ങിയവയില്‍ ആദ്യവില്‍പ്പന നടക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker