BREAKING NEWSKERALA

ലോകായുക്ത ഓര്‍ഡിനന്‍സ് സ്റ്റേ: ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: : ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊതു പ്രവര്‍ത്തകനായ ആര്‍ എസ് ശശികുമാറാണ് ഹര്‍ജി നല്‍കിയത്. നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഓര്‍ഡിനന്‍സ് എന്നും നടപ്പാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രപതിയുടെ അനുമതി ഇല്ലാതെ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയില്‍ പരാതി നല്‍കിയ വ്യക്തയാണ് ഹര്‍ജിക്കാരന്‍. നേരത്തെ, ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരുന്നു. ഇതോടെ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു. ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിര്‍ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയായിരുന്നു ഗവര്‍ണറുടെ തീരുമാനം.
ലോകായുക്ത നിയമ ഭേദഗതിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ലോകായുക്ത നിയമത്തില്‍ മാറ്റം ആവശ്യമാണെന്ന നിയമോപദേശം കിട്ടിയെന്നും അനുസരിച്ചുള്ള സാധാരണ നടപടി മാത്രമാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐയുടെ എതിര്‍പ്പില്‍ അവരുമായി ചര്‍ച്ച ചെയ്ത ശേഷം പ്രതികരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ലോകായുക്ത വിഷയത്തില്‍ കാനം രാജേന്ദ്രന്‍ എതിര്‍പ്പ് തുടരുമ്പോള്‍ ഇനി എന്ത് എന്നതില്‍ സിപിഐയില്‍ ആശയക്കുഴപ്പമുണ്ട്. പ്രധാന വിഷയങ്ങളില്‍ എല്ലാം സിപിഎം തീരുമാനങ്ങള്‍ക്ക് വിധേയമായി നിന്ന സിപിഐ ഒടുവില്‍ ലോകായുക്തക്കെതിരെ ഉയര്‍ത്തുന്ന എതിര്‍പ്പുകള്‍ പാര്‍ട്ടി സമ്മേളനം മുന്നില്‍ കണ്ടാണെന്ന ചര്‍ച്ചകളും സിപിഐയില്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker