BUSINESSMARKET

ലോകോത്തര ബ്രാന്‍ഡായ അര്‍ബനിക് ഫ്‌ലിപ്കാര്‍ട്ടില്‍

കൊച്ചി : ഫഌപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ലണ്ടന്‍ ആസ്ഥാനമായ ഫാഷന്‍ ബ്രാന്‍ഡ് അര്‍ബനികുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഫ്‌ലിപ്കാര്‍ട്ട്. ഫഌപ്കാര്‍ട്ടിനായി ഈ സീസണില്‍ അണിനിരക്കുന്ന ആവേശകരമായ നിരവധി ലോഞ്ചുകളില്‍ ആദ്യത്തേതാണ് അര്‍ബനികുമായുള്ള പങ്കാളിത്തം. ഫ്‌ലിപ്കാര്‍ട്ട് വഴി ചെറിയ പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനാണ് അര്‍ബനിക് ലക്ഷ്യമിടുന്നത്. വിവിധ വിഭാഗങ്ങളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് വസ്ത്രങ്ങള്‍, ലോഞ്ച് വെയര്‍ എന്നിവയുള്‍പ്പെടെ സ്‌റ്റൈലിഷ് ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. 299 രൂപ മുതല്‍ വിലയുള്ള അര്‍ബനിക് സെലക്ഷനില്‍ ടോപ്‌സ്, ഡെനിംസ്, വിന്റര്‍ വസ്ത്രങ്ങള്‍, അടിവസ്ത്രങ്ങള്‍, നീന്തല്‍ വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
ഫഌപ്കാര്‍ട്ടിന്റെ ഉത്സവ സീസണില്‍ പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ ഫാഷന്‍ ഒരു പ്രധാന പങ്കുവഹിക്കുന്നു, ഈ ലോഞ്ച് ഞങ്ങളുടെ പുതുതലമുറ ഉപഭോക്തൃ ശ്യംഖല വളര്‍ത്തുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നു ഫ്‌ലിപ്കാര്‍ട്ട് ഫാഷന്‍ വൈസ് പ്രസിഡന്റ് നിഷിത് ഗാര്‍ഗ് പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker