ലോക്ക് ഡൗണില്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ലഭ്യത കുറവ് ലോകത്താകമാനം 70ലക്ഷം സ്ത്രീകള്‍ ആഗ്രഹിക്കാതെ ഗര്‍ഭിണികളായേക്കുമെന്ന് ഐക്യരാഷ്ട്രസഭ കണക്ക് പുറത്ത് വിട്ടു.
കോവിഡ് വ്യാപനം നിരവധി സ്ത്രീകള്‍ക്ക് കുടുംബാസൂത്രണം നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യം ഒരുക്കും. ഇത് അപ്രതീക്ഷിതമായി നിരവധി കുട്ടികള്‍ ഭൂമിയില്‍ പിറന്നു വീഴുന്നതിന് ഇടയാക്കും. ഇതിന്റെ അനന്തരഫലമെന്നോണം ലിംഗ വിവേചനം ഗണ്യമായി ഉയരാന്‍ കാരണമാകുമെന്നും യുഎന്എഫ്പിഎയുടെ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നിലവില്‍ വികസ്വര, അവികസിത രാജ്യങ്ങളുടെ ഗണത്തില്‍പ്പെട്ട 114 രാജ്യങ്ങളിലെ 45 കോടി സ്ത്രീകള്‍ ഗര്‍ഭനിരോധന ഉപാധികളെ ആശ്രയിക്കുന്നുണ്ട്. കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങള്‍ ആറുമാസത്തോളം നീണ്ടാല്‍ 4.7 കോടി സ്ത്രീകളെ ബാധിക്കും