KERALABREAKINGNEWS
Trending

ലോക്ക് ഡൗൺ സമയത്ത് സ്വപ്ന സുരേഷിനെ ബാംഗ്ലൂരിലേക്ക് കടക്കാൻ സഹായിച്ചത് എഡിജിപി അജിത് കുമാർ എന്ന് കൂട്ടുപ്രതി സരിത്ത്; സരിത്തിന്റെ വെളിപ്പെടുത്തലിന് സ്ഥിരീകരണവുമായി സ്വപ്ന

നയനന്ത്ര ബാഗേജുവഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്നയ്ക്ക് രക്ഷപ്പെടാൻ വഴി പറഞ്ഞ് കൊടുത്തത് എഡിജിപി അജിത്ത് കുമാറെന്ന് സ്വർണ കടത്ത് കേസിലെ പ്രതി സരിത്ത് കുമാർ. സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും ബെംഗളൂരുവിലേക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയത് എം ആർ അജിത്ത് കുമാറാണെന്നാണ് സരിത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

എന്ത് പ്രശ്നങ്ങള്‍ നേരിട്ടാലും എം ആർ അജിത്ത് കുമാർ സംരക്ഷിക്കുമെന്ന് ശിവശങ്കർ പറഞ്ഞിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിറഞ്ഞ കാലത്താണ് സ്വർണ കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും കൂട്ടാളിയായ സന്ദീപ് നായരെയും അജിത്ത് കുമാർ ബെംഗളൂരുവില്‍ എത്തിച്ചത്. സ്വപ്നയ്ക്കൊപ്പം ഉണ്ടായിരുന്ന സന്ദീപുമായി ശിവശങ്കർ ബന്ധപ്പെട്ടിരുന്നു എന്നാണ് സരിത്ത് വെളിപ്പെടുത്തുന്നത്. അതിർത്തി വഴികള്‍ ശിവശങ്കറിന് അജിത്ത് കുമാർ പറഞ്ഞു കൊടുത്തിന്നു. അജിത്ത് സഹായിക്കുമെന്ന് ശിവശങ്കർ പറഞ്ഞിരുന്നതായാണ് യുഎഇ കോണ്‍സുലേറ്റിലെ മുൻ പിആർഒയും സ്വപ്ന സുരേഷിന്റെ സുഹൃത്തുമായ സരിത്ത് പി എസ് പറയുന്നത്.

എം ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരം ആദ്യം വർക്കല ഭാഗത്തേക്കാണ് പോയത്. തുടർന്ന് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം വർക്കലയിലെ ഒരു റിസോർട്ടിലേക്ക് പോകുന്നു. പിന്നീട് ശിവശങ്കറിന്റെ നിർദ്ദേശത്തെ തുടർന്ന് യാത്ര തിരിക്കുകയായിരുന്നെന്നും പറയുന്നു. തുടർന്ന്, ബെംഗളൂരുവിലേക്ക് പോകുന്നതിനുള്ള കൃത്യമായ റൂട്ട് പറഞ്ഞ് കൊടുത്തത് എംആർ അജിത്ത് കുമാറാണെന്നാണ് അജിത്തിന്റെ വെളിപ്പെടുത്തല്‍.

2022 ജൂണ്‍ എട്ടിന് തന്നെ പിടിച്ചുകൊണ്ടുപോയ സംഘം സ്വപ്നയുടെ രഹസ്യ മൊഴിയിലെ വിവരങ്ങള്‍ അറിയുന്നതിനായാണ്. പൂജപ്പുര ജയിലില്‍ വച്ച്‌ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ പരാതി നല്‍കാൻ ജയില്‍ സൂപ്രണ്ടും മറ്റു ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തി. ED ക്കെതിരെ പരാതി എഴുതി നല്‍കിയില്ലെങ്കില്‍ അമ്മയെയും സഹോദരിയെയും കഞ്ചാവ് കേസില്‍ കുടുക്കുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും സരിത്ത് പറയുന്നു.

സ്വർണ കടത്ത് കേസിലെ പ്രതികളായ തനിക്കും കൂട്ടാളിയായ സന്ദീപ് നായർക്കും വഴിയൊരുക്കിയത് എഡിജിപി എം ആർ അജിത്ത് കുമാറാണെന്ന് സ്ഥിരീകരിച്ച് സ്വപ്ന സുരേഷ്. സരിത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെ,  പ്രത്യക്ഷപ്പെട്ടത്. ശിവശങ്കറിന് എല്ലാ കാര്യങ്ങളും പറഞ്ഞ് കൊടുത്തിരുന്നത് എഡിജിപി അജിത് കുാറാണെന്നാണ് സ്വപ്ന പറയുന്നത്. അജിത്ത് കുമാറിനെ വ്യക്തിപരമായി അറിയില്ല. പക്ഷെ, ബെംഗളൂരുവിലേക്ക് കടക്കുന്നതിനിടയില്‍ പൊലീസ് ചെക്കിംഗ് ഇല്ലാതിരിക്കാൻ ഒരാള്‍ സഹായിച്ചിരുന്നു. അത്, അജിത് കുമാറാകാനാണ് സാധ്യത. തന്നെ മനഃപൂർവ്വം കേരളത്തില്‍ നിന്നും മാറ്റിയതാണെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തുന്നു.

Related Articles

Back to top button