BREAKING NEWSKERALALATEST

ലോക്ഡൗണിന് സാധ്യതയില്ല, വാരാന്ത്യ കര്‍ഫ്യൂ തുടര്‍ന്നേക്കും; ഇന്നത്തെ സര്‍വകക്ഷിയോഗം നിര്‍ണായകം

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഒഴിവാക്കി പകരം ഓരോപ്രദേശത്തും രോഗവ്യാപനത്തിന്റെ തോതനുസരിച്ച് മൈക്രോ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനും വാരാന്ത്യ കര്‍ഫ്യൂ തുടരാനും സാധ്യത. ലോക്ഡൗണിലൂടെ പൂര്‍ണമായും അടച്ചിടുന്നത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലില്‍ കടുത്ത നിയന്ത്രണങ്ങളാകും ഇനിയുണ്ടാകുക. തിങ്കളാഴ്ച ചേരുന്ന സര്‍വകക്ഷിയോഗം നിര്‍ണായകമാണ്.
ലോക്ഡൗണ്‍ ഒഴിവാക്കിയുള്ള പ്രതിരോധനടപടികളോട് കോണ്‍ഗ്രസ് പിന്തുണ അറിയിച്ചിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങള്‍ വേണമെന്നതാണ് ഇടതുമുന്നണിയുടെ അഭിപ്രായമെങ്കിലും പൂര്‍ണമായ അടച്ചിടലിനോട് എല്‍.ഡി.എഫും യോജിക്കില്ല. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏതുരീതിയില്‍ വേണമെന്നത് ചര്‍ച്ചചെയ്യാനും പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കാനുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചത്.
കോവിഡ് ബാധിച്ചുതുടങ്ങിയ കഴിഞ്ഞവര്‍ഷം ഏപ്രിലിലെ സ്ഥിതിയല്ല ഇക്കൊല്ലം ഏപ്രിലിലേത്. അന്ന് ആശുപത്രിയില്‍ കിടക്കകള്‍, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍, ഓക്‌സിജന്‍ ലഭ്യത, കോവിഡ് പ്രോട്ടോക്കോള്‍ എങ്ങനെ നടപ്പാക്കണം എന്നിവയില്‍ മുന്നൊരുക്കങ്ങളോ ധാരണയോ ഉണ്ടായിരുന്നില്ല. ഇന്ന് അതല്ല സ്ഥിതി.
ഏതുസാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജമായതിനാല്‍ അടച്ചിടല്‍ ഒഴിവാക്കാമെന്ന വിലയിരുത്തലാണ് ഇതുവരെയുള്ളത്.

Related Articles

Back to top button