KERALANEWS

ലോക്ഡൗണ്‍ കാലത്ത് സ്‌കൂള്‍ ഫീസ് ഈടാക്കാം; ഹര്‍ജി ഹൈക്കോടതി തളളി

സിബിഎസ്ഇ അടക്കമുളള അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ലോക്ഡൗണ്‍ കാലത്ത് ഫീസ് വാങ്ങുന്നത് തടയണമെന്ന ആവശ്യം ഹൈക്കോടതി തളളി. ലോക്ഡൗണ്‍ ആണെങ്കിലും അല്ലെങ്കിലും അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും ശമ്പളം നല്‍കണമെന്നാണ് സിബിഎസ്ഇയും സ്‌കൂള്‍ അധികൃതരും അറിയിച്ചത്.

ഫീസ് ഈടാക്കുന്നതില്‍ നിയമവിരുദ്ധമായോ ക്രമവിരുദ്ധമായോ ഒന്നുമില്ലെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തളളിയത്.കഴിഞ്ഞവര്‍ഷത്തെ ഫീസാണ് ഇത്തവണയും ഈടാക്കുന്നത്.

അതിനാല്‍ ഫീസ് ഈടാക്കരുതെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.കരുനാഗപ്പളളി ശ്രീബുദ്ധ സെന്‍ട്രല്‍ സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഹര്‍ജി തളളിയത് ഫീസ് മാസം തോറും അടയ്ക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിക്കാരുടെ അപേക്ഷ പരിഗണിക്കുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യം സ്‌കൂള്‍ അധികൃതരും സിബിഎസ്ഇയും പരിഗണിക്കണം.

Related Articles

Back to top button