BREAKING NEWSKERALA

ലോക്ഡൗണ്‍ നീട്ടിയേക്കും, ഇളവുകള്‍ പ്രതീക്ഷിക്കാം; ഇന്ന് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇളവുകളോടെ ലോക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടിയേക്കും. രോഗസ്ഥീരകരണനിരക്ക് പത്തുശതമാനത്തില്‍ത്താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് കേന്ദ്രം കത്തുനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണിത്.
വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനാല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും. ശനിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന അവലോകനയോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.
സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് നോട്ട്ബുക്കുകളും മറ്റ് പഠന സാമഗ്രികളും വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കും. അതോടൊപ്പം വിവിധ പരീക്ഷകളുടെ മൂല്യനിര്‍ണയം ആരംഭിക്കുന്നതിനാല്‍ നിയന്ത്രണങ്ങളോടെയെങ്കിലും പൊതുഗതാഗതത്തിനും അനുമതി നല്‍കേണ്ടിവരും.

Related Articles

Back to top button