LATESTFOOTBALLSPORTS

ലോക ചാമ്പ്യന്മാരെ സ്വിസ് ഗാര്‍ഡുകള്‍ കീഴടക്കി

ബുക്കാറസ്റ്റ് : ഫ്രഞ്ചുകാര്‍ക്ക് ഓര്‍മ്മിക്കാന്‍ ഇനി ഒരു കാളരാത്രി കൂടി. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വിധിപറഞ്ഞ യൂറോ 2020 ചാമ്പ്യന്‍ഷിപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ ലോക ചാമ്പ്യന്മാരെ സ്വിസ് ആര്‍മി ബുക്കാറസ്റ്റിലെ നാഷണല്‍ അരീനയില്‍ കീഴടക്കി.
നിശ്ചിത സമയത്ത് മൂന്നു ഗോളുകള്‍ വീതം അടിച്ച് സമനിലയിലെത്തിയ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീ്ണ്ടുപോയപ്പോഴും സ്‌കോര്‍നിലയില്‍ മാറ്റം ഉണ്ടായില്ല. തുടര്‍ന്നു ഈ യൂറോ കപ്പിലെ ആദ്യ പെനാല്‍ട്ടി ഷൂട്ടൗട്ട് വിരുന്നിനെത്തി. സ്വീറ്റ്‌സര്‍ലണ്ട് അഞ്ച് തവണയും ഫ്രാന്‍സ് നാല് തവണയും വല ചലിപ്പിച്ചു.
ഫ്രാന്‍സിനു വേണ്ടി നിരവധി വിജയങ്ങള്‍ നേടിക്കോടുത്ത കിലിയന്‍ എംബാപ്പ പെനാല്‍ട്ടി ഷൂട്ടൗട്ടിലെ ദുരന്തനായകനായി.ഫ്രാന്‍സിനായി അഞ്ചാമത്തെ കിക്കെടുത്ത കിലിയന്‍ എംബാപ്പെയുടെ ഷോട്ട് ഗോള്‍ കീപ്പര്‍ യാന്‍ സോമ്മര്‍ തടഞ്ഞു.
് സ്വീസ് ആര്‍മിയുടെ ഹോം ഗാര്‍ഡ് എന്നു വിശേഷിപ്പിക്കാവുന്ന അവരുടെ ഗോള്‍ കീപ്പര്‍ യാന്‍ സോമ്മര്‍ ഈ ഒറ്റ നിമിഷം കൊണ്ട് വീരനായകനുമായി.
1938നു ശേഷം ആദ്യമായിട്ടാണ് സ്വിറ്റ്‌സര്‍ലാണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്നതെന്നതാണ് വിജയത്തിന് ഇത്രയേറെ തിളക്കം നല്‍കുന്നത്. . ലോക ഫുട്‌ബോളിലെ തന്നെ വമ്പന്മാരായ എംബാപെ, പോഗ്ബ, കാന്റെ ,ഗ്രിസ്മാന്‍, ബെന്‍സമ, തുറാം എന്നിവരടങ്ങിയ ഫ്രഞ്ച് പടയെയാണ് പേരും പെരുമയും ഇല്ലാത്ത സ്വിസ് കളിക്കാര്‍ വീഴ്ത്തിയതെന്നതാണ് സത്യം.
ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ സ്‌പെയ്‌നാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ എതിരാളികള്‍.
ഫ്രഞ്ച് ചാമ്പ്യന്‍ ടീമായ പാരീസ് സെന്റ് ജെര്‍മെയ്‌ന്റെ കുപ്പായം അണിയുന്ന എംബാപെ കഴിഞ്ഞ സീസണില്‍ മാത്രം മൊത്തം 41 ഗോളുകളാണ് അടിച്ചത്. പക്ഷേ പറഞ്ഞിട്ട് എന്തുകാര്യം. നിര്‍ണയാക മുഹൂര്‍ത്തത്തില്‍ എംബാപെയ്ക്കു പിഴച്ചു.അതും വലിയ പിഴവ്.
ഒരു സ്വപ്‌ന ലോകത്തിലേക്കു എത്തിയ 32 കാരനായ സ്വിസ് ഹോം ഗാര്‍ഡ് യാന്‍ സോമ്മര്‍ ജര്‍മ്മന്‍ ബുണ്ടസ് ലീഗില്‍ ബറൂഷ്യ മുന്‍ചെന്‍ഗ്ലാഡ്ബാഷിന്റെ വല കാക്കുന്നു.
ബുക്കാറസ്റ്റില്‍ തൊട്ടുമുന്‍പ് കഴിഞ്ഞ സ്‌പെയിന്‍ ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറിന്റെ തനിയാവര്‍ത്തനം പോലെയാ്ണ് സ്‌കോര്‍ ബോര്‍ഡ് ചലിച്ചുകൊണ്ടിരുന്നത്. മത്സര ഫലം സൂചിപ്പിച്ചതുപോലെ സ്വിറ്റ്‌സര്‍ലാന്റാണ് ഗോളടിക്ക് തുടക്കം കുറിച്ചത്. 15ാം മിനിറ്റില്‍ ഹാരിസ് സെഫാനോവിച്ചിലൂടെ നേടിയ ഗോളില്‍ ആദ്യ പകുതിയില്‍ സ്വിറ്റ്‌സര്‍ലന്റ് 10നു മുന്നില്‍. രണ്ടാം പകുതിയില്‍ കരിം ബെന്‍സമ രണ്ട് ഗോളുകള്‍ ഒരു മിനിറ്റിനുള്ളില്‍ അടിച്ചതോടെ (57,59 മിനിറ്റില്‍) ഫ്രാന്‍സ് 21നു മുന്നിലെത്തി. പോള്‍ പോഗ്ബ കൂടി ്‌ഗോള്‍ നേടിയതോടെ ഫ്രാന്‍സ് 31നു മുന്നില്‍. നിശ്ചിത സമയം അവസാനിക്കുന്നതിനു കേവലം ഒന്‍പത് മിനിറ്റിനുള്ളില്‍ കഥയുടെ താളവും മേളവും മാറി.
ഹാരസ് സെഫെറോവിച്ച് തന്റെ രണ്ടാം ഗോള്‍ ( 81) വലയില്‍ എത്തിച്ചതോടെ സ്വിസ് ആര്‍മി ഉണര്‍ന്നു. നിശ്ചിത് സമയം പൂര്‍ത്തിയാകുന്നതിനു തൊട്ടു മുന്‍പ് (90 മിനിറ്റില്‍) മരിയോ ഗാവ്‌റാനോവിച്ച് കളി 33നു സമനിലയിലേക്ക് നയിച്ചു.
പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ സ്വിറ്റ്‌സര്‍ലണ്ടിനുവേണ്ടി മരിയോ ഗാവ്‌റോനോവിച്ച് ആദ്യ ഷോട്ട് വലയിലാക്കി. ഫ്രാന്‍സിന്റെ പോള്‍ പോഗ്്ബയും ലക്ഷ്യം കണ്ടു.. അടുത്ത ഊഴം കിട്ടിയ സ്വിസ് താരം ഫാബിയന്‍ ഷാറിനും ഉന്നം പിഴച്ചില്ല. ഫാന്‍സ് ഒലിവര്‍ ഗിരോഡിലൂടെ വീണ്ടും സമനില കണ്ടു. സ്വിറ്റ്‌സര്‍ലണ്ട് വീണ്ടും മാനുവല്‍ അകാന്‍ജിയിലൂടെ 32നു മുന്നില്‍. ഫ്രാന്‍സ് മാര്‍ക്കസ് തുറാമിലുടെ സമനില കൈവരിച്ചു 33. സ്വിറ്റ്‌സര്‍ലണ്ടിനെ റൂബന്‍ വര്‍ഗാസ് വീണ്ടും മുന്നില്‍ കയറ്റി 43. പ്രെസ്‌നല്‍ കിംപെമ്പെ ഫ്രാന്‍സിനെ ഒപ്പം എത്തിച്ചു44. ഇതോടെ അവസാന കിക്ക് നിര്‍ണായകം. ടെന്‍ഷന്‍ ഉച്ചസ്ഥായിയായ അവസാന കിക്കെടുത്ത അഡ്മില്‍ മെഹ് മെദി പന്ത് വലയിലാക്കിയതോടെ സ്വിറ്റ്‌സര്‍ലണ്ട് ആശ്വാസം കണ്ടെത്തി. 54. എല്ലാ കണ്ണുകളും ഫ്രാ്ന്‍സിനു വേണ്ടി അവസാന കിക്കെടുക്കാന്‍ വന്ന കിലിയന്‍ എംബാപെയിലേക്ക്. വലത്തെ പോസ്റ്റ്ിനരികിലൂടെ പന്ത് വലയില്‍ എത്തിക്കാനായിരുന്നു എംബാപെയുടെ ശ്രമം . വായുവിലൂടെ കുതിച്ചുയര്‍ന്ന യാന്‍ സോമ്മര്‍ ഫുള്‍ലെങ്ത് ഡൈവിലൂടെ പന്ത് കുത്തിയകറ്റി. സ്്പ്‌ന മൂഹൂര്‍ത്തം സ്വിറ്റസര്‍ലണ്ടിന്.
വിജയം സമ്മാനിച്ച ഗോള്‍ഡന്‍ ഗ്ലൗ തന്നെ യാന്‍ സമ്മര്‍ ഗാലറിയിലേക്ക് വലിച്ചെറിഞ്ഞായിരുന്നു സന്തോഷം പങ്കുവെച്ചത്
സ്വസ് ആര്‍മിയുടെ കമാന്‍ഡര്‍ ഗ്രാന്റ് ഷാക്കയാണ കളിയിലെ താരം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker