LATESTNATIONAL

ലോട്ടറി തട്ടിപ്പ്: സാന്റിയാഗോ മാര്‍ട്ടിന്റെ 409.92 കോടി രൂപയുടെ സ്വത്ത് കണ്ടു കെട്ടി

ന്യൂഡല്‍ഹി: ലോട്ടറി തട്ടിപ്പില്‍ കുപ്രസിദ്ധ വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ 409.92 കോടി രൂപയുടെ സ്വത്തുകള്‍ കണ്ടുകെട്ടി ഇഡി. കൊല്‍ക്കത്ത പൊലീസ് എടുത്ത കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. ബംഗാള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാര്‍ട്ടിന്റെ ഫ്യൂചര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയാണ് നടപടി. സിക്കിമിലും നാഗാലാന്‍ഡിലും പ്രശസ്തമായ ഡിയര്‍ ലോട്ടറിയുടെ പേരില്‍ സാന്റിയാഗോ മാര്‍ട്ടിന്റെകമ്പനി നടത്തിയ തട്ടിപ്പുകളുടെ പേരിലാണ് ഇഡി നടപടി എടുത്തത്. വിറ്റു പോകാത്ത ടിക്കറ്റുകള്‍ക്ക് സമ്മാനമടിച്ചതായി തെറ്റിദ്ധരിപ്പിച്ചും മറ്റും നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കമ്പനിക്കെതിരായ പ്രധാന ആരോപണം. ജി.എസ്.ടി നിലവില്‍ വരുന്നതിനും മുന്‍പ് 2014 2017 കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker