LATESTBREAKING NEWSKERALA

ലൗ ജിഹാദ് ആരോപണവുമായി കൈപുസ്തകം; ഖേദം പ്രകടിപ്പിച്ച് താമരശ്ശേരി രൂപത

ലൗ ജിഹാദ് ആരോപണവുമായി കൈപുസ്തകം പുറത്തിറക്കിയതിൽ ഖേദം പ്രകടിപ്പിച്ച് താമരശ്ശേരി രൂപത. പുസ്തകത്തിലൂടെ ഒരു മതത്തെയും വിശ്വാസത്തെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല. ആർക്കെങ്കിലും തെറ്റിധാരണ ഉണ്ടാവുകയോ വിഷമമുണ്ടാവുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദിക്കുന്നുവെന്ന് രൂപത അറിയിച്ചു.

ക്രൈസ്തവ യുവജനങ്ങളെ ക്രിസ്തീയ വിശ്വാസ ബോധ്യത്തിൽ നിലനിറുത്തുകയും പെൺകുട്ടികളെ ചൂഷ്ണത്തിൽനിന്ന് സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലാണ് പുസ്തകം പുറത്തിറക്കിയതെന്ന് മതബോധന കേന്ദ്രം ഡയറക്ടർ ഫാദർ ജോൺ പള്ളിക്കാവയലിൽ വ്യക്തമാക്കി. സത്യങ്ങളും വസ്തുതകളും 33 ചോദ്യങ്ങളിലൂടെ എന്ന പുസ്തകമാണ്‌ വിവാദത്തിലായത്.

അതേസമയം, പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ സുരേഷ് ​ഗോപി എംപി പാലാ ബിഷപ്പുമായി ബിഷപ്പ് ഹൗസിലെത്തി കൂട്ടിക്കാഴ്ച നടത്തി. ബിഷപ്പ് ആവശ്യപ്പെട്ടാൽ വിഷയത്തിൽ ഇടപെടുമെന്നും ബിഷപ്പിനെ സന്ദർശിക്കുമെന്നും സുരേഷ് ​ഗോപി ഇന്നലെ വ്യക്തമാക്കിയിരുന്നു. ബിജെപി നേതാക്കളെല്ലാം ബിഷപ്പിന് പിന്തുണയർപ്പിച്ച് രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ​ഗോപിയുടെ ഇടപെടലും.

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തിലെ നാർക്കോട്ടിക് ജിഹാദ് എന്ന പരാമർശം വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്. ഈ പശ്ചാത്തലത്തിലാണ് സുരേഷ് ​ഗോപി എംപി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തുന്നത്. നാർകോട്ടിക്, ലവ് ജിഹാദുകൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇര ആക്കുന്നു എന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തിൽ പറഞ്ഞു. ഈ ജിഹാദിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നുവെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറയുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker