KERALALATEST

‘ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ഥ്യം; ഇല്ലെന്നത് മുസ്ലിം ലീഗിന്റെ മാത്രം അഭിപ്രായം’: കെ സി ബി സി

കൊച്ചി: ലൗ ജിഹാദ് വിഷയത്തില്‍ ജോസ് കെ മാണിയുടെ അഭിപ്രായത്തെ പിന്തുണച്ച് കെ സി ബി സിയും. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നാണ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞത്. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയില്‍ ആയിരുന്നു ജോസ് കെ മാണി ഇങ്ങനെ പറഞ്ഞത്. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നും പൊതുസമൂഹത്തില്‍ വിഷയം ചര്‍ച്ചയാകുന്നുണ്ടെന്നും ആയിരുന്നു ജോസ് കെ മാണി പറഞ്ഞത്.
ജോസ് കെ മാണിയുടെ ക്രിയാത്മകമായ പ്രതികരണം സന്തോഷകരമായ കാര്യമാണെന്ന് കെ സി ബി സി വക്താവ് ഫാ ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. ഇക്കാര്യത്തില്‍ സി പി എമ്മും മറ്റ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും നിലപാട് വ്യക്തമാക്കണം. രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായിട്ടാകാം ലൗ ജിഹാദ് ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത്. പൊതുസമൂഹത്തിനും സഭയ്കും ലൗ ജിഹാദില്‍ ആശങ്കയുണ്ടെന്നും അത് ദുരീകരിക്കേണ്ടത് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളുമാണെന്നും ഫാ ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.
ലൗ ജിഹാദ് ഇല്ലെന്നത് മുസ്ലിം ലീഗിന്റെ മാത്രം അഭിപ്രായമാണെന്നും അദ്ദേഹം . ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. പെണ്‍കുട്ടിയുടെ അമ്മ കാലു പിടിച്ച് കരയുന്ന രംഗങ്ങള്‍ ആരുടെയും മനസില്‍ നിന്ന് പോയിട്ടില്ല. വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള വിവാഹങ്ങള്‍ക്ക് സഭ എതിരല്ലെന്നും എന്നാല്‍, ഇത് ദുരുപയോഗം ചെയ്ത് മതചിന്തകള്‍ അടിച്ചേല്‍പ്പിക്കുന്നതിനെയാണ് സഭ എതിര്‍ക്കുന്നതെന്നും ഫാ ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.
കഴിഞ്ഞദിവസമാണ് കേരള കോണ്‍ഗ്രസ് നേതാവും പാലായിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുമായ ജോസ് കെ മാണി ലൗ ജിഹാദ് വിഷയത്തില്‍ പ്രതികരിച്ചത്. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നും ആയിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. എന്നാല്‍ ഇടതുമുന്നണിയുടെ ഭാഗമായി നില്‍ക്കുന്നതിനാല്‍ ജോസ് കെ മാണി ഇന്ന് ഈ നലപാട് മയപ്പെടുത്തി.

Related Articles

Back to top button