KERALANEWS

വഞ്ചിയൂർ എയര്‍ഗൺ ആക്രമണം; വ്യക്തി വൈരാഗ്യം തന്നെയെന്ന് പ്രാഥമിക നിഗമനം

വഞ്ചിയൂർ എയർഗൺ ആക്രമണത്തിന് കാരണം വെടിയേറ്റ ഷിനിയോടോ, കുടുംബത്തോടോ ഉള്ള വ്യക്തി വൈരാഗ്യം തന്നെയെന്ന് പ്രാഥമിക നിഗമനം.ഷിനിയുടെ മൊഴിയെടുത്തെങ്കിലും പ്രതിയിലേക്കുള്ള നിർണായക സൂചനകൾ ലഭിച്ചില്ല.വെടിവച്ചതിന് ശേഷം അക്രമിയുടെ കാർ ആറ്റിങ്ങൽ ഭാഗത്തേക്കാണ് സഞ്ചരിച്ചിരിക്കുന്നത്.വ്യാജ നമ്പ‍ർ പ്ലേറ്റുപയോഗിച്ചാണ് ദേശീയപാത വഴി യാത്ര ചെയ്ത ദ്യശ്യങ്ങളും പൊലീസിന് ലഭിച്ചു. പ്രതിയെ പിടികൂടാൻ വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.അക്രമി എത്തിയ കാറില്‍ പതിച്ചിരുന്ന നമ്പര്‍ സ്വിഫ്റ്റ് കാറിന്‍റേതാണെന്നും കണ്ടെത്തിയിട്ടുണ്ട്. പറണ്ടോട് സ്വദേശിയുടെ സ്വിഫ്റ്റ് കാര്‍ മാസങ്ങള്‍ക്ക് മുമ്പാണ് കോഴിക്കോടേക്ക് വിറ്റത്. ഈ കാറിന്‍റെ നമ്പര്‍ ആണ് അക്രമി സഞ്ചരിച്ച കാറില്‍ പതിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളുടെയും വീട്ടുകാരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരിക്കുന്നത്.

Related Articles

Back to top button