LATESTBREAKING NEWSKERALA

വടകര സജീവൻറെ മരണം; രണ്ട് പൊലീസുകാർ അറസ്റ്റിൽ

 

വടകര സജീവൻ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തിൽ പ്രതി ചേർത്ത രണ്ട് പൊലീസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തി. എസ്.ഐ നിജീഷ്, സി.പി.ഒ പ്രജീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം നേടിയിരുന്നതിനാൽ ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.  രണ്ട് പേർക്കും നേരത്തെ കോഴിക്കോട് സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇരുവരും ഇന്നലെ രാത്രി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.

ജൂലൈ 21ന് രാത്രിയാണ് വാഹനാപകട തർക്കവുമായി ബന്ധപ്പെട്ട് വടകര കല്ലേരി സ്വദേശി സജീവനെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് വിട്ടയച്ചെങ്കിലും, സജീവൻ സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണു മരിച്ചു. സംഭവത്തിൽ എസ്‌ഐ എം.നിജീഷ്, സിപിഒ പ്രജീഷ് എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തി. സംഭവത്തിനു പിന്നാലെ, എസ്‌ഐ എം.നിജീഷ്, എഎസ്‌ഐ അരുൺ കുമാർ, സിപിഒ ഗിരീഷ് എന്നിവരെ കണ്ണൂർ റേഞ്ച് ഡിഐജി രാഹുൽ ആർ.നായർ സസ്‌പെൻഡ് ചെയ്തിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker