LATESTMOBILETECH

വണ്‍പ്ലസ് നോര്‍ഡ് സിഇ 5 ജി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു

കൊച്ചി : വണ്‍പ്ലസ് നോര്‍ഡ് ശ്രേണിയില്‍ പുതിയ പതിപ്പ് സിഇ 5 ജി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. 64 എംപി ട്രിപ്പിള്‍ ക്യാമറ സിസ്റ്റം, 90 ഹെര്‍ട്‌സ് ഫഌയിഡ് അമോലെഡ് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 750 ജി 5 ജി പ്രോസസര്‍, വാര്‍പ്പ് ചാര്‍ജ് 30 ടി പ്ലസ് ,ഓക്‌സിജന്‍ ഒഎസ് 11 എന്നിവയാണ് പുതിയ ഫോണിന്റെ സവിശേഷതകള്‍.6 ജിബി റാമുള്ള ഫോണിന് 22,999 രൂപയും 8 ജിബി റാമിന്് 24,999 രൂപയും 12 ജിബി റാമിന്് 27,999 രൂപയുമാണ് വിലകള്‍.
ചാര്‍ക്കോള്‍ ഇങ്ക്, സില്‍വര്‍ റേ, ബ്ലൂ വോയിഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് നോര്‍ഡ് സിഇ വരുന്നത്. മറ്റ് വണ്‍പ്ലസ് ഫോണുകള്‍ക്കുള്ളതുപോലെ സിഇ 5 ജിക്കും രണ്ട് വര്‍ഷത്തെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകളും മൂന്ന് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. വണ്‍പ്ലസ് നോര്‍ഡ് സിഇ 5 ജി ജൂണ്‍ 16 ഉച്ചയ്ക്ക് 12 മണി മുതല്‍ ആമസോണിലും വണ്‍പ്ലസ് ഡോട്ട് ഇന്നിലും ലഭ്യമാകും. ലോഞ്ച് ഓഫറുകള്‍ക്കായി വെബ്‌സൈറ്റുകള്‍ പരിശോധിക്കുക.
മികച്ച സാങ്കേതികവിദ്യ ലോകവുമായി പങ്കിടാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെ അടുത്ത ഘട്ടമാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ 5 ജി. ഏതൊരു വില വിഭാഗത്തിലും ലഭ്യമായതിനേക്കാള്‍ മികച്ച അനുഭവം നല്‍കാന്‍ നെവര്‍ സെറ്റില്‍ സ്പിരിറ്റ് ഞങ്ങളെ പ്രേരിപ്പിക്കുന്നു. ഉപയോക്താക്കള്‍ ഇഷ്ടപ്പെടുന്ന വണ്‍പ്ലസ് ഗുണനിലവാരം നിലനിര്‍ത്തിക്കൊണ്ട് മികച്ച ദൈനംദിന അനുഭവം പ്രദാനം ചെയ്യുന്ന വണ്‍പ്ലസ് നോര്‍ഡ് ഉല്‍പ്പന്ന നിരയിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് നോര്‍ഡ് സിഇവണ്‍പ്ലസ് സ്ഥാപകനും സിഇഒയുമായ പീറ്റ് ലോ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker