TECHLATESTMOBILE

വണ്‍പ്ലസ് നോര്‍ഡ് സിഇ 5 ജി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു

കൊച്ചി : വണ്‍പ്ലസ് നോര്‍ഡ് ശ്രേണിയില്‍ പുതിയ പതിപ്പ് സിഇ 5 ജി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. 64 എംപി ട്രിപ്പിള്‍ ക്യാമറ സിസ്റ്റം, 90 ഹെര്‍ട്‌സ് ഫഌയിഡ് അമോലെഡ് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 750 ജി 5 ജി പ്രോസസര്‍, വാര്‍പ്പ് ചാര്‍ജ് 30 ടി പ്ലസ് ,ഓക്‌സിജന്‍ ഒഎസ് 11 എന്നിവയാണ് പുതിയ ഫോണിന്റെ സവിശേഷതകള്‍.6 ജിബി റാമുള്ള ഫോണിന് 22,999 രൂപയും 8 ജിബി റാമിന്് 24,999 രൂപയും 12 ജിബി റാമിന്് 27,999 രൂപയുമാണ് വിലകള്‍.
ചാര്‍ക്കോള്‍ ഇങ്ക്, സില്‍വര്‍ റേ, ബ്ലൂ വോയിഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് നോര്‍ഡ് സിഇ വരുന്നത്. മറ്റ് വണ്‍പ്ലസ് ഫോണുകള്‍ക്കുള്ളതുപോലെ സിഇ 5 ജിക്കും രണ്ട് വര്‍ഷത്തെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകളും മൂന്ന് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker