TECHGADGETS

വണ്‍പ്ലസ് സ്മാര്‍ട്ട് വാച്ച് അവതരിപ്പിച്ചു

കൊച്ചി: ആഗോള ടെക്‌നോളജി ബ്രാന്‍ഡായ വണ്‍പ്ലസ്, വണ്‍പ്ലസ് വാച്ച് അവതരിപ്പിച്ചു.പ്രീമിയം ഡിസൈന്‍, തടസ്സമില്ലാത്ത കണക്ഷന്‍, സ്മാര്‍ട്ട് ഫിറ്റ്‌നസ് ട്രാക്കിംഗ്, ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫ് എന്നിവയാണ് വണ്‍പ്ലസ് വാച്ചിന്റെ പ്രത്യേകതകള്‍. വണ്‍പ്ലസ് വാച്ചിന്റെ മിഡ്‌നൈറ്റ് ബ്ലാക്ക്, മൂണ്‍ലൈറ്റ് സില്‍വര്‍ വേരിയന്റുകള്‍ സ്‌പെഷ്യല്‍ ലോഞ്ച് വിലയായ 14,999 രൂപയ്ക്ക് ലഭിക്കും. വാച്ചിന്റെ 46 എംഎം കേസ് ഉയര്‍ന്ന നിലവാരമുള്ള സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. 2.5 ഡി വളഞ്ഞ ഗ്ലാസും ഡിസ്‌പ്ലേ ബെസലില്‍ സൂക്ഷ്മവും തിളക്കമുള്ളതുമായ ഗ്ലോസി സിഡി പാറ്റേണും അധിക പ്രീമിയം ഫിനിഷ് നല്‍കുന്നു. മൊബൈല്‍ നോട്ടിഫിക്കേഷനുകള്‍ കാണാനും നിയന്ത്രിക്കാനും കോളുകള്‍ വിളിക്കാനും മറുപടി നല്‍കാനും വാച്ചില്‍ നിന്ന് സംഗീതം നിയന്ത്രിക്കാനും കഴിയും. 4 ജിബി സ്റ്റാന്‍ഡ് എലോണ്‍ സ്‌റ്റോറേജ്, ബില്‍റ്റ്ഇന്‍ ജിപിഎസ്, അനുയോജ്യമായ ബ്ലൂടൂത്ത് ഇയര്‍ഫോണുകളുമായി കണക്റ്റു ചെയ്യാനുള്ള കഴിവ് എന്നിവ ഉപയോഗിച്ച് ഒരു പൂര്‍ണ്ണ സ്മാര്‍ട്ട്‌ഫോണ്‍ രഹിത അനുഭവം ലഭിക്കും. വണ്‍പ്ലസ് ടിവിയുമായി വണ്‍പ്ലസ് വാച്ച് കണക്ട് ചെയ്ത് ഇന്‍കമിംഗ് കോളിനിടെ ടിവിയുടെ വോളിയം കുറയ്ക്കാനും, ടിവി കാണുന്ന സമയത്ത് ഉറങ്ങിപ്പോയാല്‍ ടിവി ഓഫ് ചെയ്യാനും കഴിയുന്ന ഒരു സ്മാര്‍ട് റിമോട്ട് കണ്‍ട്രോളറായും ഇത് പ്രവര്‍ത്തിക്കുന്നു. ദീര്‍ഘനേരം നിലനില്‍ക്കുന്ന 402 എംഎഎച്ച് ബാറ്ററി രണ്ടാഴ്ച വരെ സുസ്ഥിര ഉപയോഗം ഉറപ്പാക്കുന്നു.

Related Articles

Back to top button