BREAKINGINTERNATIONAL

വധുവിന് വരന്റെ കൂട്ടുകാരിയെ ഇഷ്ടമല്ല, സത്യം തുറന്ന് പറഞ്ഞു, സമ്മാനവുമായി തിരികെ പോയി, കുറിപ്പ്

പല രസകരമായ അനുഭവങ്ങളും ആളുകള്‍ പങ്കുവയ്ക്കുന്ന പ്ലാറ്റ്‌ഫോമാണ് റെഡ്ഡിറ്റ്. അവിടെ ഒരു യുവതി പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. പിന്നില്‍ നിന്നും കുത്തുന്നത് ഒരു ശരിയായ കാര്യമല്ല എന്ന് നമ്മള്‍ പലപ്പോഴും പറയാറുണ്ട് അല്ലേ? എന്തായാലും അതുപോലെ ഒരു സംഭവമാണ് ഇതും.
യുവതി പങ്കുവച്ച കുറിപ്പില്‍ പറയുന്നത് ഒരു സുഹൃത്തിന്റെ ബാച്ചിലര്‍ പാര്‍ട്ടിക്കിടെ നടന്ന സംഭവത്തെ കുറിച്ചാണ്. യുവതി പറയുന്നതനുസരിച്ച് ബാച്ചിലര്‍ പാര്‍ട്ടിക്ക് അവര്‍ കുറച്ച് സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്നു. അതിനിടെ വധുവാകാന്‍ പോകുന്ന യുവതി വരന്റെ അടുത്ത സുഹൃത്തിനെ കുറിച്ച് മോശം പറയാന്‍ തുടങ്ങി. വരന്റെ സുഹൃത്തായ ആ യുവതിയേയും പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടായിരുന്നു. കുറിപ്പ് പങ്കുവച്ച യുവതിയുടെ കൂട്ടുകാരിയും കൂടിയാണവള്‍.
അവളെ കുറിച്ച് വധു കുറേ കുറ്റം പറഞ്ഞു. അവള്‍ വരുന്നത് ഇഷ്ടപ്പെടുന്നില്ല എന്നും അവളെ വെറുക്കുന്നു എന്നുമാണ് വധു പറഞ്ഞത്. കുറച്ച് കഴിഞ്ഞപ്പോള്‍ വധു പറഞ്ഞ ആ പെണ്‍കുട്ടിയും പാര്‍ട്ടിക്കെത്തി. അവള്‍ വളരെ സന്തോഷത്തോടെയാണ് വന്നത്. ആ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം അവള്‍ മറച്ചുവച്ചില്ല. ഒപ്പം വധുവിന് സമ്മാനമായി $700 (58,688.89 ഇന്ത്യന്‍ രൂപ) യും കൊണ്ടുവന്നിരുന്നു.
എന്നാല്‍, കുറച്ച് കഴിഞ്ഞപ്പോള്‍ താന്‍ ആ പെണ്‍കുട്ടിയോട് സത്യം തുറന്ന് പറഞ്ഞു. വധുവിന് നിന്നെ ഇഷ്ടമല്ല എന്നും തുറന്ന് പറഞ്ഞു. അപ്പോള്‍ തന്നെ അവള്‍ സമ്മാനമായി നല്‍കാന്‍ കൊണ്ടുവന്ന പണവുമായി തിരികെ പോയി. കുറച്ച് നാള്‍ കഴിഞ്ഞ് വധുവായ യുവതി തനിക്ക് മെസ്സേജ് അയച്ചു, എന്തിനാണ് കള്ളം പറഞ്ഞത് എന്ന് ചോദിച്ചായിരുന്നു മെസ്സേജ്. താന്‍ ഒരു കള്ളവും പറഞ്ഞില്ല എന്നും യുവതി പറയുന്നു.
എന്തായാലും, നിരവധിപ്പേരാണ് യുവതിയുടെ പോസ്റ്റിന് കമന്റ് നല്‍കിയത്. യുവതി ചെയ്തതില്‍ ഒരു തെറ്റുമില്ലെന്നും കാശ് പോയതുകൊണ്ടാവും വധുവിന് ദേഷ്യം വന്നത് എന്നുമായിരുന്നു ഭൂരിഭാ?ഗത്തിന്റെ പ്രതികരണം.

Related Articles

Back to top button