തിരുവനന്തപുരം: സാമ്പത്തികത്തട്ടിപ്പിന് സഹോദരങ്ങളായ വനിതാ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. വിഴിഞ്ഞം കോസ്റ്റല്‍ സ്റ്റേഷനിലെ സംഗീത, സഹോദരി തൃശ്ശൂര്‍ വനിതാസെല്ലില്‍ ജോലി ചെയ്യുന്ന സുനിത എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ സൗഹൃദം നടിച്ച് പണംതട്ടിയെന്നാണ് പരാതി. കാട്ടായിക്കോണം ജയനഗര്‍ ഗാര്‍ഡന്‍വ്യൂ പി.ജെ. ഗാര്‍ഡന്‍സില്‍ ആതിരയാണ് പരാതി നല്‍കിയത്. സൗഹൃദം നടിച്ച് കുടുംബ സുഹൃത്തായി മാറിയ ശേഷമായിരുന്നു തട്ടിപ്പെന്നാണ് ആരോപണം. റിയല്‍ എസ്റ്റേറ്റ് ബിസിനസിനു വേണ്ടിയാണ് സംഗീതയും സഹോദരി സുനിതയും പണം വാങ്ങിയതെന്നു പൊലീസ് പറയുന്നു.
വസ്തു വാങ്ങാനെന്ന് പറഞ്ഞ് പലപ്പോഴായി ആതിരയുടെ ഭര്‍ത്താവില്‍ നിന്ന് 19 ലക്ഷമാണ് സംഗീത കൈപ്പറ്റിയതെന്നാണ് പരാതി. രേഖകളും ചെക്കുകളും നല്‍കിയത് സംഗീതയും സഹോദരി ഭര്‍ത്താവ് ജിപ്‌സണ്‍ രാജുമായിരുന്നു. അതേസമയം, പറഞ്ഞ തീയതിയില്‍ ബാങ്കില്‍ കൊടുത്ത ചെക്കുകള്‍ പണം ലഭിക്കാതെ മടങ്ങി. തുടര്‍ന്ന്, ആതിര പണം തിരികെ ആവശ്യപ്പെട്ടു. പരാതിയുമായി മുന്നോട്ട് പോയതോടെ ആക്രമണഭീതിയില്‍ പുറത്തിറങ്ങാന്‍ മടിച്ച് ജീവിക്കുകയാണ് ആതിരയുടെ കുടുംബം.
പണം തിരികെച്ചോദിച്ചതോടെ ഗുണ്ട ‘ഗുണ്ടുകാട് സാബു’ ഭീഷണിയുമായി ഇവരെ ഫോണ്‍വിളിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. തട്ടിപ്പിനു പിന്നില്‍ ഭൂമിക്കച്ചവട റാക്കറ്റുണ്ടോയെന്നും പോലീസിന് സംശയമുണ്ട്. കഴിഞ്ഞ മാര്‍ച്ച് നാലിനാണ് ഗുണ്ടുകാട് സാബു ഫോണിലൂടെ ഭീഷണി മുഴക്കിയത്. സംഗീതയ്ക്കു വേണ്ടിയാണ് വിളിക്കുന്നതെന്നും കരാറുകളടക്കം തിരികെ നല്‍കണമെന്നും അല്ലെങ്കില്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു ഭീഷണി.
ഒന്നാം പ്രതി ഗുണ്ടുകാട് സാബു, പേയാട് സ്വദേശിയായ വിഴിഞ്ഞം കോസ്റ്റല്‍ സ്റ്റേഷനിലെ സംഗീത, സഹോദരി തൃശൂര്‍ വനിതാസെല്ലില്‍ ജോലി ചെയ്യുന്ന സുനിത, ഇവരുടെ ഭര്‍ത്താവ് ജിപ്‌സണ്‍ രാജ്, ശ്രീകാര്യം സ്വദേശി ആദര്‍ശ് എന്നിവര്‍ക്കെതിരെയാണ് നിലവില്‍ പോത്തന്‍കോട് പൊലീസ് കേസെടുത്തിരിക്കുന്നത്. ആദ്യം മലയിന്‍കീഴ് സ്റ്റേഷനിലേക്ക് അയച്ച പരാതി കഴിഞ്ഞ ദിവസം പോത്തന്‍കോട് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.
പണം തട്ടിയെന്ന് ആരോപിച്ച് പോലീസ് പരാതി സെല്ലിലും എസ്.പി.ക്കും ഇവര്‍ പരാത സമര്‍പ്പിച്ചിരുന്നു. എന്നാല്‍, പ്രതികള്‍ പോലീസിലെ ഉന്നതസ്വാധീനം ഉപയോ?ഗിച്ച് യഥാസമയം കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നാണ് ആരോപണം. ഒടുവില്‍, മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് കേസെടുക്കാന്‍ പോലീസ് തയ്യാറായത്.
74 1 minute read