കൊല്‍ക്കത്ത: ബംഗാളില്‍ ആര്‍.കെ. കര്‍ മെഡിക്കല്‍ കോളേജില്‍ അതിക്രൂരമായി കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ ഒന്നിലേറെത്തവണ പീഡിപ്പിച്ചിട്ടുണ്ടാകാം എന്ന് ഡോക്ടര്‍മാര്‍. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച സൂചനയുള്ളതായി മുതിര്‍ന്ന ഡോക്ടറെ ഉദ്ധരിച്ച് പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ഒന്നിലേറെ പേര്‍ ക്രൂരകൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന് ഇതേ മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ സുബര്‍ണ ഗോസ്വാമി പറഞ്ഞു.
ഒന്നിലേറെ പേരോട് മല്ലടിച്ചതിന്റെ തെളിവാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും അതില്‍ പറഞ്ഞിരിക്കുന്ന പീഡന വിവരങ്ങളും. നീചവും മൃഗീയവുമാണെന്ന് നടന്ന സംഭവങ്ങളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പുലര്‍ച്ചെ മൂന്നിനും അഞ്ചിനും ഇടയിലാണ് വനിതാ ഡോക്ടര്‍ കൊല്ലപ്പെടുന്നത്. നിരവധി മുറിവുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ ആത്മഹത്യയെന്നായിരുന്നു മാതാപിതാക്കളെ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് തിരുത്തുകയായിരുന്നു. ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ ബംഗാളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷിയാകുന്നത്. അതിക്രൂരമായ മര്‍ദ്ദേനത്തിനൊടുവില്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി സുബര്‍ണാ ഗോസ്വാമി പറഞ്ഞു.
94 Less than a minute