ആർജി കർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതക പശ്ചാത്തലത്തിൽ കൊൽക്കത്തയിൽ അതീവ ജാഗ്രതാ നിർദ്ദേശം. സെക്രട്ടറിയേറ്റ് വളയൽ പ്രതിഷേധത്തിനും, ബംഗ്ലാ ബന്ദിനും പിന്നാലെ ബിജെപി നടത്തുന്ന ധർണയുടെ പശ്ചാത്തലത്തിലാണ് കൊൽക്കത്ത പൊലീസിന് അതീവ ജാഗ്രത നിർദ്ദേശം നൽകിയത്. കഴിഞ്ഞ രണ്ടു ദിവസവും ഉണ്ടായ അക്രമ സംഭവങ്ങൾക്ക് പിന്നിൽ ഗൂഢാലോചന നടന്നു എന്നാണ് കൊൽക്കത്ത പൊലീസിന്റെ കണ്ടെത്തൽ.എന്നാൽ വീ വാണ്ട് ജസ്റ്റിസ് എന്ന വാട്സാപ്പ് ഗ്രൂപ്പ് വഴി മുഖ്യമന്ത്രി മമത ബാനർജിയുടെ വീട് ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ അഞ്ച് പേരെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നുവെന്നും പ്രതിഷേധിക്കുന്ന ഡോക്ടർമാരെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും മമത കൂട്ടിച്ചേർത്തു.
69 Less than a minute