ന്യൂഡല്‍ഹി: വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷും ബലാത്സംഗക്കേസ് ആദ്യം അന്വേഷിച്ച എസ്.എച്ച്.ഒ.യും അറസ്റ്റില്‍. അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് ഇരുവരേയും സി.ബി.ഐ. അറസ്റ്റ് ചെയ്തത്.
മെഡിക്കല്‍ കോളേജിലെ സാമ്പത്തികക്രമക്കേട് കേസില്‍ സന്ദീപ് ഘോഷിനെയും മറ്റു മൂന്നുപേരെയും നേരത്തേ സി.ബി.ഐ. അറസ്റ്റുചെയ്തിരുന്നു. ഈ കേസില്‍ ചോദ്യം ചെയ്തതിനിടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടറുടെ കൊലപാതകക്കേസിലും സി.ബി.ഐ. അറസ്റ്റു രേഖപ്പെടുത്തിയത്.
ഓഗസ്റ്റ് ഒമ്പതിനായിരുന്നു വനിതാ പി.ജി. ട്രെയിനി ഡോക്ടര്‍ കൊല്ലപ്പെടുന്നത്. തുടര്‍ന്ന്, ഓഗസ്റ്റ് 12-നുതന്നെ ഡോ. സന്ദീപ് ഘോഷ് തല്‍സ്ഥാനത്തുനിന്ന് രാജിവെച്ചു. സമരംചെയ്യുന്ന ഡോക്ടര്‍മാരുടെയും വിദ്യാര്‍ഥികളുടെയും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായിരുന്നു പ്രിന്‍സിപ്പലിന്റെ രാജി.
60 Less than a minute