പശ്ചിമബംഗാൾ ആർ.കെ. കർ മെഡിക്കൽ കേളേജ് പിജി വിദ്യാർത്ഥിനിയായ വനിതാഡോക്ടർ ക്രൂരമായ പീഢനങ്ങൾക്കിരയായി മരണപ്പെട്ടസംഭവം അതിദാരുണവും മനുഷ്യത്വം മരവിച്ച നീചപ്രവർത്തിയുമാണെന്നും സഹോദരിയുടെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരള സംസ്ഥാനക്കമ്മിറ്റി പത്രപ്രസ്താവനയിൽ അറിയിച്ചു. സാമൂഹ്യ നന്മക്കായി പ്രവർത്തിക്കുന്നവർക്ക് പോലും ഇത്തരം അരാജകത്വങ്ങൾ വഴി ജീവൻ നഷ്ട്ടപ്പെടുന്ന സംഭവങ്ങൾ തുടർകഥയാകുന്നത് വികലചിന്താഗതികളും മാനസികാരോഗ്യപ്രശ്നങ്ങളുമുള്ള ആളുകൾ സമൂഹത്തിൽ കൂടുന്നതിന്റെ ദുർഫലമാണെന്നും ഇതൊഴിവാക്കാൻ എല്ലാ ആരോഗ്യപ്രസ്ഥാനങ്ങളുടെയും ക്രിയാത്‌മകമായ സാമൂഹ്യഇടപെടൽ ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു. തൊഴിൽ രംഗത്തെ ഇത്തരം ക്രൂര കൃത്യങ്ങൾ ഒഴിവാക്കുന്നതിനും ,സുരക്ഷ ഉറപ്പാക്കുവാനും സർക്കാരുകൾ ആവശ്യമായ നിയമ നിർമ്മാണം നടത്തി, അത് കൃത്യമായി നടപ്പിൽ വരുത്തണമെന്നും പ്രതികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഐ. എച്ച്. കെ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.പ്രതിഷേധസൂചകമായി,ആഗസ്റ്റ് 17 ന് സംസ്ഥാനത്തെ ഐ.എച്ച്.കെ
ഡോക്ടർമാർ ഒപികളിൽ കറുത്ത ബാഡ്ജ് ധരിക്കുകയും പ്രതിഷേധത്തിൽ പങ്കാളികളാകുകയും ചെയ്യുമെന്ന് സംസ്ഥാന പ്രസിഡൻ്റ് ഡോ.കൊച്ചുറാണി വർഗീസ് ജന സെക്രട്ടറി ഡോ. മുഹമ്മദ് അസ്‌ലം.എം ട്രഷറർ ഡോ. രാജേഷ് ആർ.എസ്, പി.ആർ.ഒ ഡോ. ജിതിൻ സുരേഷ് തുടങ്ങിയവർ അറിയിച്ചു.