ലക്‌നൗ: വനിത കോണ്‍സ്റ്റബിളുമായുള്ള വിവാഹേതരബന്ധത്തെ തുടര്‍ന്ന് യുപിയില്‍ ഡെപ്യൂട്ടി സൂപ്രണ്ടിനെ കോണ്‍സ്റ്റബിളായി തരംതാഴ്ത്തി. കൃപാ ശങ്കര്‍ കന്നൗജിക്കെതിരായാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. ഗൊരഖ്പൂര്‍ ബറ്റാലിയനില്‍ കോണ്‍സ്റ്റബിളായാണ് തരംതാഴ്ത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് കൃപാ ശങ്കര്‍ കന്നൗജിന് ഡെപ്യൂട്ടി സൂപ്രണ്ടായി സ്ഥാനം കയറ്റം ലഭിച്ചത്.
മൂന്ന് വര്‍ഷം മുമ്പാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. അന്ന് ഉന്നാവോയിലെ സിഐ ആയിരുന്നു കൃപാ ശങ്കര്‍. വീട്ടിലേക്ക് പോകണം പറഞ്ഞാണ് ഇയാള്‍ എസ്പിക്ക് അവധി അപേക്ഷ നല്‍കിയത്. എന്നാല്‍ നേരെ പോയത് കാണ്‍പൂരിലെ ഒരു ഹോട്ടലിലേക്കാണ്. സ്റ്റേഷനിലെ വനിത കോണ്‍സ്റ്റബിളും ഒപ്പമുണ്ടായിരുന്നു. ഫോണുകള്‍ സ്വച്ച് ഓഫ് ചെയ്തിനാല്‍ ഭാര്യയ്ക്ക് ബന്ധപ്പെടാനായില്ല.
രണ്ട് ദിവസം കഴിഞ്ഞിട്ടും ഭര്‍ത്താവിനെ കുറിച്ച് വിവരമില്ലാത്തതിനെ തുടര്‍ന്ന് ഭാര്യ ഉന്നത ഉദ്യോഗസ്ഥരെ കാര്യം ധരിപ്പിച്ചു. ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഫോണ്‍ ഹോട്ടലിന് സമീപമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് സംഘം ഹോട്ടലിലെത്തി ഇരുവരേയും കണ്ടെത്തുകയായിരുന്നു. വകുപ്പ് തല അന്വേഷണത്തിന് ഒടുവിലാണ് ലക്‌നൗ റേഞ്ച് ഐജി ഇയാള്‍ക്കെതിരെ കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്തത്.
1,107 Less than a minute